Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

പ്രതിസന്ധികളില്‍ തളരാതെ ട്രമ്പ്: ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്

February 23, 2018 , വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Asianet US Round Upന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ആയതിന് ശേഷം വിവിധങ്ങളായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും, പ്രതിസന്ധികളില്‍ അടിപതറാതെ നേരിയ ജനപ്രീതിയില്‍ നേരിയ വര്‍ദ്ധനവുമായി പ്രസിഡന്റ് ഡോണല്‍ഡ് ട്രമ്പ്. ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമായ റെഡ് സ്പാരോയുടെ വിശേഷങ്ങളും ഈ എപ്പിസോഡില്‍ കാണാം. നാസയുടെ അഭിമാനമായ സ്‌പേസ് സ്റ്റേഷന്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഈ എപ്പിസോഡിലെ പ്രധാന ആകര്‍ഷണമായ ലോക പ്രസിദ്ധ വാഹന പ്രദര്‍ശനമായ ചിക്കാഗോ ഓട്ടോ ഷോയുടെ നേര്‍ക്കാഴ്ച്ചകളും ലോക മലയാളികള്‍ക്ക് കാണാം. ചിക്കാഗോ ഓട്ടോ ഷോ മലയാളികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത് ഡോ: മിയ നിധിന്‍ ആണ്.

മനുഷ്യരാശിയെ ദുഃഖത്തിലാഴ്ത്തിയ ഫ്‌ലോറിഡയിലെ പാക്ക്‌ലാന്‍ഡ് സിറ്റിയിലെ മാര്‍ജൊറി സ്റ്റോണ്‍മാന്‍ ഡഗ്‌ളസ് ഹൈ സ്‌ക്കൂളില്‍ നടന്ന വെടിവയ്പ്പില്‍ മരിച്ചവരോട് ആദരവ് രേഖപ്പെടുത്താന്‍ മലയാളികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം നടത്തി. ഫിലഡല്‍ഫിയയിലെ പോലീസ് ഡിപാര്‍ട്ട്‌മെന്റിന്റെ ഏഷ്യന്‍ അമേരിക്കന്‍ അഡൈ്വസറി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വാര്‍ഷിക യോഗത്തിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറാണ്. കാമറാമാന്‍മാരായ അലന്‍ ജോര്‍ജ്, ഷിജോ പൗലോസ്, അരുണ്‍ കോവത്ത്, ജോര്‍ജ് തെക്കേമല, ബിജുകുട്ടി ഫ്‌ലോറിഡ എന്നിരാണ് ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പിന്റെ ഈ എപ്പിസോഡിന്റെ അണിയറ പ്രവര്‍ത്തകര്‍. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് (യു.എസ്. പ്രോഗ്രാം ഡയറക്ടര്‍) 732 429 9529.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top