Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ ഇരയാകട്ടേ; ഒരുപാട് കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് തരാമോ?; കൊല്ലപ്പെട്ട ശുഹൈബിന്റെ സഹോദരിയുടെ കത്ത് പിണറായി വിജയന്

February 23, 2018 , സ്വന്തം ലേഖകന്‍

letter-1കണ്ണൂര്‍: ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ പേരാകട്ടെയെന്ന് ശുഹൈബിന്റെ പെങ്ങള്‍ സുമയ്യ. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സുമയ്യ ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

ശുഹൈബ് മരിച്ച് പത്താം ദിവസമാണ് സഹോദരി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ഞങ്ങളുടെ ഇക്ക അവസാനത്തെ ഇരയായിരിക്കട്ടെയെന്നും കണ്ണൂരിലെ അക്രമരാഷ്ട്രീയം തുടച്ചു നീക്കപ്പെടട്ടെയെന്നുമാണ് കത്തിന്റെ സാരം. തപാല്‍ മാര്‍ഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തില്‍ കൊലപാതക രാഷ്ട്രീയം ഇല്ലാതാക്കാന്‍ അപേക്ഷയും മുന്നോട്ടുവെക്കുന്നു.
കത്തിന്റെ ഉള്ളടക്കം,

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

നന്നായി എഴുതാനൊന്നും ഞങ്ങള്‍ക്കറിയില്ല. സങ്കടം മാത്രമാണു കുറച്ചു ദിവസമായി എനിക്കും ഇത്താത്തമാര്‍ക്കും ഉപ്പാക്കും ഉമ്മാക്കും ഈ വീട്ടിലേക്കു വരുന്നവര്‍ക്കുമെല്ലാം. ഷുഹൈബ്ക്ക ഞങ്ങള്‍ക്കു വലിയ തുണയായിരുന്നു. കൂട്ടായിരുന്നു. ഞങ്ങള്‍ക്കു പോലും അറിയാത്ത ഒരുപാടു പേര്‍ക്കു താങ്ങും തണലുമായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇക്കയുടെ വേര്‍പാട് അറിഞ്ഞതു മുതല്‍ ഇങ്ങോട്ടെത്തുന്നവര്‍ അതു സാക്ഷ്യപ്പെടുത്തി. ഇക്ക ഇനി നമ്മുടെ കൂടെ ഇല്ല എന്നു വിശ്വസിക്കാന്‍ ഇന്നും ഞങ്ങള്‍ക്ക് ആര്‍ക്കും ആയിട്ടില്ല. എന്തിന്റെ പേരിലായാലും ഇക്കയെ ഇങ്ങനെ ഇല്ലാതാക്കാമായിരുന്നോ?

ഇനി ആരും മരിക്കരുത്. ഞങ്ങളുടെ ഇക്ക ആ കണക്കു പുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ. ഇനി ആരും കൊല്ലപ്പെടാതിരിക്കട്ടെ. ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളെപ്പോലെ ഒരുപാടു കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കാമോ?

എന്ന് സുമയ്യ.

shuhaib-sister-letter-to-chief-minister

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top