Flash News

ജലരൂപാന്തരം (കവിത)

February 26, 2018 , ഗ്രേസ്സി ജോര്‍ജ്ജ്

jala banner1അടര്‍ന്നു വീഴുന്ന മഞ്ഞിന്‍ കണങ്ങളും
മഞ്ഞിനാല്‍ മൂടിയ ഭൂതലവും
കണ്ടുറങ്ങീ, യുണര്‍ന്നോരിപ്പുലര്‍കാലം
മിഴികള്‍ക്കു നല്ലോരുത്സവമായ്.

പ്രകൃതിതന്‍ വികൃതിപോല്‍ ഭൂവില്‍-
നിറഞ്ഞതാമത്ഭുതക്കാഴ്ച്ചയില്‍
വിസ്മയം പേറി ഞാന്‍.

ആരാലും വര്‍ണ്ണിപ്പാന്‍ സാദ്ധ്യമല്ലാത്തയീ-
കാഴ്ച്ച വര്‍ണ്ണിപ്പതെനിക്കുമസാദ്ധ്യമാം.
പിന്നിട്ടരാവിലും, പകലിലും കണ്ടൊരാ-
ദൃശ്യമല്ലിന്നെന്റെ മുന്നില്‍ തെളിഞ്ഞതും.

ഇലകള്‍ കൊഴിഞ്ഞതാം മാമരചില്ലകള്‍
ഇലകള്‍ പൊതിയുന്ന സസ്യജാലങ്ങളും
ഹിമക്കതിരുകളാലങ്ങലംകൃതമായവ
പളുങ്കുകള്‍ പോലങ്ങ് മിന്നിത്തിളങ്ങുന്നു.

സൂര്യകിരണങ്ങള്‍ പതിക്കുന്ന നേരത്ത്
മഴവില്ലിന്നേഴു നിറങ്ങളും ചില നേര-
മൊരുവേള ചില്ലയില്‍ മിന്നിത്തെളികയായ് .
കണ്ടിട്ടും, കണ്ടിട്ടും മതിവരാതുള്ളോരീ-
ആഘോഷങ്ങള്‍ ക്കായെന്‍ മിഴികള്‍തുറന്നിട്ടു.

ഒറ്റയായ്, കൂട്ടമായ്, നിരയായ് നിലകൊള്ളും
ഹിമക്കതിരുകളാല്‍ ചാരുതയേറും മരങ്ങള്‍-
തന്നുത്സവം കാണുന്ന വേളയിലെന്മനം
“വണ്ടര്‍ലാന്‍ഡ്”എന്നു മനസ്സില്‍ കുറിക്കയായ്.

യക്ഷിക്കഥയിലെ ചില്ലു കൊട്ടാരമീ–
ക്കാഴ്ചയില്‍ തിരുകി ഞാന്‍, പല നേരമീദിനം.

ഹിമപാളികകള്‍ തന്നധികഭാരങ്ങളാല്‍
ശിഖരങ്ങള്‍ പലതും നിലംപതിച്ചീടുന്നു.
ഒരുവശം കഷ്ടമാം കാഴ്ചയാണെങ്കിലും
മറുവശമൊരത്ഭുത ദൃശ്യവും തന്നെയാം.

പളുങ്കു പോലുള്ളോരീ ദൃശ്യമേകീടുന്ന–
മനസ്സില്‍ നിറയുമീ കിലുകിലാരവങ്ങളെ
ചിത്രങ്ങളായെന്‍ മനസ്സില്‍ കുറിക്കയായ്.

3-Gracy George (Writer poem)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “ജലരൂപാന്തരം (കവിത)”

  1. Dayas says:

    ഭാവിയുണ്ട് .. ഇനിയും എഴുതണം.. ഒരു എഴുത്തുകാരി എന്ന നിലയിലും കൂടി അറിയപ്പെടട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top