Flash News
Trump’s supporters have lost faith and religious sovereignty: Evangelical pastor Doug Pagitt   ****    സവര്‍ണ്ണ-അവര്‍ണ്ണ വേര്‍തിരിവുണ്ടാക്കി സാമുദായിക കലഹമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; വേണ്ടിവന്നാല്‍ ശബരിമല ക്ഷേത്രം അടച്ചിടുമെന്ന് പന്തളം കൊട്ടാര പ്രതിനിധി   ****    ഹിന്ദു വിശ്വാസത്തെ തകര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം; സനാതന ധര്‍മ്മം പാലിക്കുക എന്നതാണ് അയ്യപ്പെന്റെ ദൗത്യം: ഒ. രാജഗോപാല്‍   ****    തെലങ്കാനയില്‍ നിന്നെത്തിയ നാല് യുവതികളെ പോലീസ് ഇടപെട്ട് തിരിച്ചയച്ചു; ശബരിമലയിലെ ആചാരങ്ങള്‍ അറിയാതെയാണ് ദര്‍ശനത്തിനെത്തിയതെന്ന് യുവതികള്‍   ****    ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍‌ചാണ്ടി പീഡിപ്പിച്ചു; റോസ് ഹൗസില്‍ വെച്ച് വേണുഗോപാല്‍ ബലാത്സംഗം ചെയ്തു; സരിതാ നായരുടെ പരാതി; ശബരിമല പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സരിതയെ ഉപയോഗിക്കുകയാണെന്ന് ഉമ്മന്‍‌ചാണ്ടി   ****   

അന്തരിച്ച ശ്രീദേവിയുടെ മൃതദേഹം അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ മുംബൈയിലെത്തിച്ചു; സംസ്ക്കാരം നാളെ നടക്കും

February 27, 2018

sride-2ദുബൈയില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കള്‍ ജാന്‍വി, ഖുഷി എന്നിവര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരടക്കം പത്തുപേരും മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍നിന്ന് ആംബുലന്‍സില്‍ മൃതദേഹം ബോണി കപൂറിന്റെ വസതിയിലെത്തിക്കും.

ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വീടിനു മുന്നിലേക്ക് ആരാധകരുടെ പ്രവാഹമാണ്. ചലച്ചിത്ര – ടിവി താരങ്ങളും രാഷ്ട്രീയ പ്രവർത്തകരും സമൂഹത്തിലെ മറ്റു മേഖലകളിൽനിന്നുള്ളവരും എത്തുന്നുണ്ട്. ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ അനുജൻ അനിൽ കപൂറിന്റെ വസതിയിലേക്കാണു പ്രമുഖരെല്ലാം എത്തുന്നത്. ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയും ഇവിടെയാണ്. ഇവരെ ആദരാഞ്ജലികൾ അറിയിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമാണു പ്രമുഖരുടെ വരവ്. തിങ്കളാഴ്ച രാത്രി അമിതാഭ് ബച്ചനും രജനീകാന്തും വീട്ടിലെത്തി അനുശോചനം അറിയിച്ചു.

അതേസമയം, ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചു.

ശ്രീദേവി ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത് ടബ്ബില്‍ മുങ്ങി മരിച്ചതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നു. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള രേഖകള്‍ ദുബൈ പൊലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു അതിനിടെ, ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നും പ്രോസിക്യൂഷന്‍ പരിശോധിക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീദേവിയുടെ മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തില്‍ ഭര്‍ത്താവ് ബോണി കപൂറിനെ പൊലീസ് ചോദ്യം ചെയ്തു.

റാസല്‍ ഖൈമയിലെ വിവാഹാഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂര്‍ വീണ്ടും ദുബൈയിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി ചോദിച്ചു മനസ്സിലാക്കി. ചോദ്യം ചെയ്യലിനുശേഷം ബോണി കപൂറിനെ ഹോട്ടലിലേക്കു മടങ്ങാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു.

embam

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top