Flash News
കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****    ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി നമുക്ക് വീണ്ടും സമാധാന ചര്‍ച്ച നടത്താം; നരേന്ദ്ര മോദിക്ക് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്   ****    ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ചുമതലകളില്‍ നിന്ന് നീക്കി പോപ്പ് ഫ്രാന്‍സിസ്; ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന്   ****    വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം “എന്റെ കാവ്യഭാവനകള്‍” പ്രകാശനം ചെയ്തു   ****   

ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന എബ്രഹാം ഈപ്പന് മാഗിന്റെ പൂര്‍ണ്ണ പിന്തുണ

February 28, 2018

Ponnappan 123

ഹ്യൂസ്റ്റണ്‍: ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന എബ്രഹാം ഈപ്പന് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ ബോര്‍ഡ് ഓഫ് ഡയറക്ര്‍മാരുടേയും ട്രസ്റ്റീ ബോര്‍ഡിന്റേയും സംയുക്ത യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. മാഗ് പ്രസിഡന്റ് ജോഷ്വ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും പങ്കെടുത്തു.

മാഗ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രസ്റ്റീ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ചിട്ടുള്ള എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ 2018-20 കാലഘട്ടത്തിലെ സെക്രട്ടറി സ്ഥാനം വഹിക്കുവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് യോഗം വിലയിരുത്തി. ഫൊക്കാന കണ്‍‌വന്‍ഷന്‍ ചെയര്‍മാന്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള എബ്രഹാം ഈപ്പന്‍ ഇപ്പോള്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമാണ്.

എബ്രഹാം ഈപ്പന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ അടുത്ത ടീമിന് ഊര്‍ജ്ജം പകരുമെന്ന് ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, റീജനല്‍ വൈസ് പ്രസിഡന്റ് പൊന്നു പിള്ള, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും കണ്‍‌വന്‍ഷന്‍ ചെയര്‍മാനുമായ മാധവന്‍ ബി നായര്‍, പോള്‍ കറുകപ്പിള്ളില്‍, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top