Flash News

അമൃതയില്‍ കമ്പ്യൂട്ടര്‍ സയന്‍സിലെ ‘ഫോര്‍മല്‍ മെത്തേഡ്’സില്‍ അന്താരാഷ്ട്ര സിംബോസിയം

February 28, 2018 , അമൃത മീഡിയ

Symposym 4അമൃതപുരി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗിന്‍റെയും കമ്പ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ നൂതന സാങ്കേതിക ഗവേഷണ രംഗത്തെ ‘ഫോര്‍മല്‍ മെത്തേഡ്സ്’ വിഷയമായുള്ള ത്രിദിന അന്താരാഷ്ട്ര സിമ്പോസിയം ഈ മാസം 26 27 28 തീയതികളില്‍ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ സംഘടിപ്പിച്ചു.

പ്രസ്തുത കോണ്‍ഫറന്‍സ് ഉത്ഘാടനം ഫ്രാന്‍സിലെ സ്വതന്ത്ര സുരക്ഷാ നിയമോപദേഷ്ടാവായ ഡോ ജീന്‍ ലൂയിസ് ബൗളങ്ങര്‍ നിര്‍വ്വഹിച്ചു.

‘ഫോര്‍മല്‍ മെത്തേഡ്സ്’ എന്ന് ഉദ്ദേശിക്കുന്നത് നൂറു ശതമാനവും കുറ്റമറ്റതായ കമ്പ്യൂട്ടര്‍ സിസ്റ്റം അധിഷ്ഠിത സുരക്ഷാ സോഫ്റ്റ് ‌വെയര്‍ വികസിപ്പിക്കുക എന്ന ആശയമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലയില്‍ മുന്‍നിരയിലുള്ള പഠനങ്ങളും ഗവേഷണങ്ങളും അമൃത വിശ്വവിദ്യാപീഠത്തിലെ ഡോ ജയരാജ് പോരൂരിന്‍റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

തന്ത്രപ്രധാനമായ മേഖലകളില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ രംഗത്തെ സുരക്ഷാ ഭദ്രത ഉറപ്പു വരുത്തേണ്ടത് അതിപ്രധാനമായതിനാല്‍ ഈ മേഖലയില്‍ സുരക്ഷാ പാളിച്ചകള്‍ ഉണ്ടാകാതെ സൂക്ഷിക്കേണ്ടത് ലോകത്തിലുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് പ്രസ്തുത ശില്പശാല നിരീക്ഷിച്ചു.

അമൃത എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ചെയര്‍പേഴ്സണ്‍ ഡോ ജയരാജ് പോരൂര്‍ സ്വാഗത പ്രസംഗം നടത്തി. ഡോ ഭാനുമതി കെ എസ്, ഡോ മജ്ഞു നന്ദ, ഡോ യോഗാനന്ദ ജപ്പു, അമൃത എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ എസ് എന്‍ ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യയുടെ മിസ്സെല്‍ വനിതയായ ഡോ ടെസ്സി തോമസ് ശില്പശാലയിലേയ്ക്കയച്ച സന്ദേശം സദസ്യരെ അറിയിച്ചു.

കമ്പ്യുട്ടിംഗ് ഗവേഷണ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളായ എ ബി ബി, ഹണിവെല്‍, മാത്ത്‌വര്‍ക്ക്സ്, ഡി ആര്‍ ഡി ഒ, സീവ നെറ്റ്‌വര്‍ക്സ്, കോറി എന്നിവരുടെ ഈ സിമ്പോസിയത്തിലുള്ള സാന്നിദ്ധ്യം അമൃത ഈ മേഖലയില്‍ ഏറെ മുന്നേറിയതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ്.

Symposium 6

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top