Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്ലോബല്‍ സമ്മിറ്റ് ഒക്ടോബറില്‍ ദോഹയില്‍

February 28, 2018 , മീഡിയ പ്ലസ്

MIND TUNE GLOBAL SUMMIT

ദോഹ ഷാലിമാര്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്ലോബല്‍ സമ്മിറ്റ് പ്രഖ്യാപിച്ച് ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര സംസാരിക്കുന്നു

ദോഹ : ‘മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം’ എന്ന പ്രമേയത്തില്‍ ആഗോള തലത്തിലുള്ള മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് കൂട്ടായ്മയുടെ പ്രഥമ സംഗമം ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ സമ്മിറ്റ് 2018 ഒക്ടോബര്‍ മാസം ദോഹയില്‍ നടക്കുമെന്ന് സംഘടനയുടെ ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര അറിയിച്ചു. പ്രമുഖ മൈന്റ് പവര്‍ ട്രെയിനറും ഹാപ്പി ലൈഫ് കോച്ചുമായ ഡോ. സി. എ. റസാഖിന്റെ കീഴില്‍ വിവിധ പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കിയ പതിനേഴായിരത്തോളം വരുന്ന വേവ്‌സ് കൂട്ടായ്മയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് പ്രഥമ ഗ്‌ളോബല്‍ സമ്മിറ്റില്‍ പങ്കെടുക്കുകയെന്ന് ഷാലിമാര്‍ പാലസ് ഹോട്ടലില്‍ നടന്ന പ്രഖ്യാപനസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വേറിട്ട പരിശീലന പരിപാടികളും സേവന പ്രവര്‍ത്തനങ്ങളുമായുള്ള സംഘത്തിന്റെ ജൈത്രയാത്രയിലെ നാഴികല്ലായിരിക്കും പ്രഥമ ഗ്‌ളോബല്‍ ഉച്ചകോടിയെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മാനവികത എന്ന ലക്ഷ്യത്തോടെ ഐക്യ രാഷ്ട്ര സംഘടനയുടേയും യുനെസ്‌കോയുടേയും അംഗീകാരത്തോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പോസിറ്റീവ് ചിന്തകളും ക്രിയാത്മക പരിപാടികളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൈന്റ് ട്യൂണ്‍ വേവ്‌സ് കുടുംബങ്ങളെ വ്യക്തമായ പ്രവര്‍ത്തന രൂപരേഖയും മാര്‍ഗനിര്‍ദേശങ്ങളും കൊടുത്ത് കുടുംബത്തിനും സമൂഹത്തിനും നാടിനുമൊക്കെ കൂടുതല്‍ ഗുണകരമായ രൂപത്തില്‍ വളര്‍ത്തുകയാണ് ഗ്‌ളോബല്‍ സമ്മിറ്റ് ലക്ഷ്യം വെക്കുന്നതെന്നും സംസ്‌കാരങ്ങളുടേയും സഹവര്‍ത്തിത്വത്തിന്റെ സംഗമഭൂമിയായ ഖത്തറില്‍ ആദ്യ ഗ്‌ളോബല്‍ സമ്മിറ്റ് ആസൂത്രണം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ചീഫ് പാട്രണും മെന്ററുമായ ഡോ. സി.എ. റസാഖ് പറഞ്ഞു. സംഘര്‍ഷങ്ങളും സമ്മര്‍ദ്ധങ്ങളുമുള്ള ലോകത്ത് ഇഴടയുപ്പമുള്ള കുടുംബങ്ങളും ഊഷ്മളമായ ബന്ധങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ മൈന്റ് ട്യൂണ്‍ പരിശീലന പരിപാടികള്‍ ഏറെ സഹായകമാകുമെന്നാണ് തന്റെ അനുഭവ സാക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി പരിശീലകരും പരിശീലന പദ്ധതികളുമുള്ള ലോകത്ത് മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് വേറിട്ടുനില്‍ക്കുന്നത് അംഗങ്ങളുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരൂപമുണ്ടാക്കുവാനും കൂടുതല്‍ സജീവമായി മുന്നോട്ടുപോകുവാനും ഗ്‌ളോബല്‍ സമ്മിറ്റ് കാരണമാകുമെന്നാണ് പ്രതീക്ഷയെന്ന് ഗ്‌ളോബല്‍ കമ്മറ്റി സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട് പറഞ്ഞു. വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കി ആസൂത്രണം ചെയ്യുന്ന ഗ്‌ളോബല്‍ സമ്മിറ്റ് പങ്കെടുക്കുന്നവര്‍ക്ക് സവിശേഷമായ അനുഭമമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സ് ഖത്തര്‍ ചെയര്‍മാന്‍ ബഷീര്‍ വടകര പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മുത്തലിബ് കണ്ണൂര്‍ അദ്ധ്യക്ഷനായിരുന്നു. ബൈജു പി മൈക്കിള്‍, ശ്യാം മോഹന്‍, മജീദ് എം.വി, കബീര്‍ ചെറുവത്തൂര്‍, ബല്‍ക്കീസ്, ഷമീര്‍, എന്നിവര്‍ സംസാരിച്ചു. ദോഹ മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സ് ജനറല്‍ സെക്രട്ടറി ഷഫീഖ് കടവത്തൂര്‍ സ്വാഗതവും ബഷീര്‍ നന്മണ്ട നന്ദിയും പറഞ്ഞു. സബീന എം.കെ പരിപാടി നിയന്ത്രിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top