Flash News

ഗൃഹലക്ഷ്മിയുടെ കവര്‍ പേജ് മോഡലിനെ അഭിനന്ദിച്ച് ലിസി; മുലയൂട്ടല്‍ ചിത്രം വിപ്ലവ ചരിത്രത്തില്‍ ഇടം നേടുമെന്ന്

March 2, 2018

Lissy-Lakshmi-856x412ഗൃഹലക്ഷ്മി മാസികയില്‍ ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച കവര്‍ ചിത്രത്തിന് പിന്തുണയും അഭിനന്ദനവും അറിയിച്ച് നടി ലിസി ലക്ഷ്മി രംഗത്ത്. മാതൃകാപരമായ മുഖച്ചിത്രമാണ് ഇതെന്ന് ലിസി വ്യക്തമാക്കി. ഒരു നൂറ് വാക്കുകള്‍ സംസാരിക്കുന്നതാണ് ഈ ഒരൊറ്റ ചിത്രമെന്ന് ലിസി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

‘ഒരു ഇന്ത്യന്‍ മാസികയുടെ മുഖച്ചിത്രമായി ഇത്രയും ധീരവും ചിന്തയുണര്‍ത്തുന്നതുമായ ചിത്രം ഞാന്‍ കണ്ടിട്ടില്ല. ഇതേ പശ്ചാത്തലത്തില്‍ 2012ല്‍ ടൈം മാഗസിന്‍ മുഖച്ചിത്രം ഒരുക്കിയിരുന്നെങ്കിലും അതില്‍ നിന്നൊക്കെ ഈ മുഖച്ചിത്രം മികവ് പുലര്‍ത്തുന്നു. 1968ലാണ് കറുത്ത നിറമുളള സ്ത്രീയെ മുഖച്ചിത്രത്തില്‍ ഉള്‍പ്പെടുത്തി ഗ്ലാമര്‍ മാഗസിന്‍ മാതൃകയായത്. അതേ ഫലമാണ് ഈ മുഖച്ചിത്രവും ഉണ്ടാക്കുന്നത്. മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച മുഖച്ചിത്രമെന്ന പേരില്‍ ഇത് ചരിത്രത്തില്‍ ഇടംനേടും. ഇത്രയും ധീരമായ ചുവടുവയ്പ് നടത്തിയ ഗൃഹലക്ഷ്മിയിലെ എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ജിലു ജോസഫ്, നിങ്ങള്‍ വിസ്മയിപ്പിച്ചു. നിങ്ങള്‍ ഏറെ തിളങ്ങുന്നു’ ലിസി വ്യക്തമാക്കി.

മോഡലും നടിയുമായ ജിലു ജോസഫാണ് ഗൃഹലക്ഷ്മിയുടെ കവര്‍ ഗേളായി എത്തിയിരിക്കുന്നത്. അതേസമയം, ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാറ്റത്തിലേക്കുള്ള ചുവടുവയ്പായാണ് ഭൂരിപക്ഷമാളുകളും കവറിനെ കാണുന്നത്. എന്നാല്‍, നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍ ഗേളായി ചിത്രീകരിച്ചതിന് പിന്നില്‍ സവര്‍ണ്ണ മനോഭാവമാണെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top