Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ഹൃദയസ്പര്‍ശം കാര്‍ഡിയാക് സെമിനാര്‍ ശ്രദ്ധേയമായി

March 3, 2018 , ജഗത് കെ

1ബഹ്‌റൈന്‍: ഫ്രണ്ട്സ് ഒാഫ് ബഹ്റൈന്‍, ഐ.വൈ.സി.സി, ലാല്‍ കെയേഴ്സ്, ഹോപ് എന്നീ സംഘടനകള്‍ സം‌യുക്തമായി നടത്തിയ ‘ഹൃദയസ്പര്‍ശം 2018’ കാര്‍ഡിയാക് സെമിനാര്‍ ബഹുജന പങ്കാളിത്തത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശദ്ധേയമായി.

എഫ്.എം. ഫൈസല്‍ നിയന്ത്രിച്ച ഉത്ഘാടന യോഗം ബിജു മലയില്‍ വിശിഷ്ടാതിഥികള്‍ക്കു സ്വാഗതം ആശംസിച്ചു. യു.എ.ഇ എക്സ്ചേഞ്ച് കണ്‍‌ട്രി മാനേജര്‍ വിനീഷ് ഉത്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. സോമന്‍ ബേബി, അജയ്കൃഷ്ണന്‍, നിസാര്‍ കൊല്ലം, ബാസില്‍ നെല്ലിമറ്റം എന്നിവര്‍ ആശംസകളര്‍പ്പിക്കുകയും ചെയ്തു. ജ്യോതിഷ് പണിക്കര്‍ നന്ദി പറഞ്ഞു.

ഡോ. ബാബു രാമചന്ദ്രന്‍, ഡോ. സോണി ജേക്കബ് എന്നിവര്‍ ഹൃദയാഘാതം വരാനുള്ള കാരണങ്ങളും, അതിനുള്ള പ്രതിവിധികളും, ചികിത്സാ വിധികളെയും പറ്റി സെമിനാറില്‍ ക്ളാസ്സെടുക്കുകയും ഹൃദയാഘാതത്തെ പറ്റിയുള്ള സംശയങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു. കൂടാതെ ഹൃദയാഘാതം സംഭവിക്കുന്ന ഒരാള്‍ക്ക്‌ എങ്ങനെ പെട്ടെന്ന് പ്രഥമ ശുശ്രൂഷ നല്‍കാം എന്നും കാണിച്ചു കൊടുക്കുകയും ചെയ്തു.

സുധീര്‍ തിരുനിലത്ത്, ജഗത് കൃഷ്ണകുമാര്‍, രാജീവന്‍, മിനി മാത്യു, ശ്രീജ, മണിക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരും മാസങ്ങളിലും ഹൃദയാഘാതത്തെ പറ്റിയുള്ള സെമിനാറുകളും, ക്ലാസ്സുകളും വിദഗ്ധ ഡോക്ടര്‍മാരുടെയും, ആശുപത്രികളുടെയും സഹകരണത്തോടെ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

9 11 13

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top