- Malayalam Daily News - http://www.malayalamdailynews.com -

ഇരുട്ടി വെളുത്തപ്പോള്‍ നദി ചുവപ്പായി ! (കൗതുക വാര്‍ത്ത)

Red riverന്യൂയോര്‍ക്ക്: നേരം ഇരുട്ടി വെളുത്തപ്പോള്‍ നദിയിലെ വെള്ളത്തിന്റെ നിറത്തിലൊരു മാറ്റം. ജലം ചുവപ്പായിരിക്കുന്നു. സൈബീരിയയിലെ മൊഹാങ്ങ് നദിയാണ് നിറം മാറി നാട്ടുകാരെ ഞെട്ടിച്ചത്.

ട്യൂമെന്‍ നഗരത്തിലെ പ്രധാന ജല സ്രോതസ്സായ ഈ നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റത്തെത്തുടര്‍ന്ന് അധികൃതര്‍ നദിയിലെ സാമ്പിളുകള്‍ എടുത്ത് പരിശോധിച്ചെങ്കിലും നിറം മാറ്റത്തിനുള്ള കാരണം കണ്ടെത്തിയിട്ടില്ല. എന്നാല്‍, സമീപത്തെ വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യ നിക്ഷേപമാകാം ഈ നിറം മാറ്റത്തിന് പിന്നിലെന്ന് നാട്ടുകാര്‍ കരുതുന്നു. അതുകൊണ്ടുതന്നെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ നദിയില്‍ നിന്ന് വെള്ളമെടുകുന്നത് ആളുകള്‍ നിര്‍ത്തി.

മഞ്ഞിനിടയിലൂടെ ഒഴുകുന്ന നദിയുടേ ചുവന്ന നിറം ഫോട്ടോഗ്രാഫി ചെയ്യാനായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ആകാശക്കാഴ്ചയില്‍ ഇത് ചോര നിറമൊഴുകുന്ന ഒരു പുഴയായി മാത്രമേ തോന്നൂ. എന്നാല്‍, പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള വ്യാവസായിക വിപ്ലവത്തിനെതിരെ ഈ പുഴയെ സാക്ഷിയാക്കി ലോകമെമ്പാടും സമരമുഖങ്ങള്‍ തുറക്കാനൊരുങ്ങുകയാണ് പ്രകൃതിസ്നേഹികള്‍.

Red river2

[1] [2] [3] [4] [5]