Flash News

സിപിഐ‌എമ്മിന്റെ ചുവപ്പു കോട്ട തകര്‍ത്ത് കാവി പുതപ്പിച്ച് ബിജെപി; ത്രിപുരയില്‍ ബിജെപിക്ക് ചരിത്ര നേട്ടം; മേഘാലയില്‍ കോണ്‍‌ഗ്രസ് ആധിപത്യം സ്ഥാപിച്ചു

March 3, 2018

cpim-bjp-830x412അഗര്‍ത്തല: കാല്‍ നൂറ്റാണ്ടിന്റെ സിപിഐഎം ഭരണത്തിന് വിരാമമിട്ട് ത്രിപുരയില്‍ കാവിക്കൊടി പാറിച്ച് ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലുമില്ലാതിരുന്ന, പ്രതിപക്ഷം പോലുമല്ലാതിരുന്ന ബിജെപി ഇക്കുറി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കി. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ഇവിടെ ബിജെപി 35 സീറ്റ് നേടി. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി എട്ടു സീറ്റിലും ജയിച്ചതോടെ ബിജെപി മുന്നണിയുടെ വിജയത്തിന് പ്രഭയേറി. കഴിഞ്ഞ തവണ 49 സീറ്റിൽ ജയിച്ച സിപിഐഎമ്മിന് ഇക്കുറി നേടാനായത് 16 സീറ്റുകൾ മാത്രം.

രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച ത്രിപുരയിൽ ആദ്യമിനിറ്റു മുതലേ സിപിഎമ്മിനെ വിറപ്പിച്ചാണു ബിജെപി മുന്നേറ്റം. മുഖ്യമന്ത്രി മണിക് സർക്കാരിന്റെയും സിപിഐഎമ്മിന്റെയും പ്രഭാവം ജനങ്ങൾ ഇക്കുറി കണക്കിലെടുത്തില്ല എന്നാണു തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. ബിജെപിയുടെ മുന്നേറ്റം അദ്ഭുതത്തോടെയാണ് രാജ്യം നോക്കിക്കണ്ടത്. ഏതാനും സീറ്റിൽ സാന്നിധ്യമറിയിച്ച കോൺഗ്രസ് ഒടുവിലത്തെ ഫലസൂചനകളിൽ ‘സംപൂജ്യ’രായി.

നാഗാലാൻഡില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. 29 സീറ്റുകളിൽ ബിജെപിയും. 29 സീറ്റുകളില്‍ എൻപിഎഫും മുന്നേറുന്നു. ഒരു സീറ്റിൽ ലീഡുണ്ടായിരുന്ന കോൺഗ്രസ് ഒടുവിലത്തെ ഫലസൂചനകളിൽ ‘അപ്രത്യക്ഷരായി’. മറ്റുള്ളവർ–2. കഴിഞ്ഞതവണ ബിജെപി ഒന്നും എൻപിഎഫ് 38 സീറ്റുമാണ് നേടിയത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണു വേണ്ടത്.

മേഘാലയയിൽ ശക്തമായ ലീഡിൽ മുന്നേറിയ ബിജെപിയെ കോൺഗ്രസ് പിന്നിലാക്കി. 21 സീറ്റിൽ ലീഡ് നേടി കോൺഗ്രസ് കളത്തിലേക്കു തിരിച്ചെത്തി. എൻപിപി 19 സീറ്റും. ബിജെപി ലീഡ്2 ആയി. മറ്റുള്ളവർ–17. കഴിഞ്ഞതവണ ബിജെപിയുടെ സാന്നിധ്യമില്ലായിരുന്നു.

ത്രിപുര

രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇടതുപക്ഷവും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിച്ചത്. സംസ്ഥാനത്ത് 59 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു നടന്നത്. ഇടതുപക്ഷത്ത് സിപിഐഎം-56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലുമാണ് മത്സരിച്ചത്. ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും. ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റില്‍. തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റില്‍.

കാല്‍നൂറ്റാണ്ടായി ത്രിപുരയില്‍ ഇടതുഭരണത്തില്‍ തുടരുന്നത് മണിക് സര്‍ക്കാരാണ്. 2013ല്‍, മല്‍സരിച്ച 50 സീറ്റില്‍ 49ലും കെട്ടിവച്ച പണം നഷ്ടമായ ബിജെപി, തൃണമൂലിന്റെ എംഎല്‍എമാരെ വിലയ്ക്കു വാങ്ങിയാണ് മുഖ്യപ്രതിപക്ഷമായിരിക്കുന്നത്. കഴിഞ്ഞ തവണ 1.54% മാത്രം വോട്ട് നേടിയ ബിജെപി ഇത്തവണ ബൂത്ത് തലം മുതല്‍ ചിട്ടയോടെയാണ് പ്രചാരണം നടത്തിയത്. ഇത് ഫലം കണ്ടുവെന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് കാര്യമായൊന്നും ഇത്തവണയും നേടാനായില്ല.

മേഘാലയ

ഒന്‍പതു വര്‍ഷമായി കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്ത് 59 സീറ്റിലാണ് തെരഞ്ഞെടുപ്പു നടന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നാണ് സൂചന. തൂക്കുമന്ത്രിസഭയ്ക്കും സാധ്യതയുണ്ട്. വില്യംനഗറിലെ എന്‍എസിപി സ്ഥാനാര്‍ഥി ജൊനാഥന്‍ എന്‍.സാംഗ്മ കൊല്ലപ്പെട്ടതിനാല്‍ ഉപതെരഞ്ഞെടുപ്പ് വേണം.

കോണ്‍ഗ്രസിന് എല്ലാ സീറ്റിലും സ്ഥാനാര്‍ഥിയുണ്ട്, ബിജെപിക്ക് 47 സീറ്റിലും. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സാംഗ്മ സ്ഥാപിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 52 സീറ്റിലും, സഖ്യമായി മല്‍സരിക്കുന്നതില്‍ യുഡിപിക്ക് 35 സീറ്റിലും എച്ച്എസ്പിഡിപിക്ക് 13 സീറ്റിലും സ്ഥാനാര്‍ഥികളുണ്ട്.

നാഗാലാന്‍ഡ്

നേരത്തെ മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന നെയിഫിയു റയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇവിടെയും 59 സീറ്റിലാണ് മല്‍സരം. നെയിഫിയു റയോയുടേതിനു പുറമെ, 39 സീറ്റില്‍കൂടി എന്‍ഡിപിപിക്കു സ്ഥാനാര്‍ഥികളുണ്ട്. ആദ്യം 23 സീറ്റില്‍ മത്സരിക്കാന്‍ ആലോചിച്ച കോണ്‍ഗ്രസ്, മല്‍സരം 18ലേക്കു ചുരുക്കി.

bjp-head

അസ്തമിക്കുന്ന സൂര്യന് ചുവപ്പ് നിറം, എന്നാല്‍ ഉദിക്കുന്ന സൂര്യന് കാവി നിറമായിരിക്കുമെന്ന് മോദി

സൂര്യന്‍ അസ്തമിക്കുമ്പോള്‍ ചുവന്ന നിറമാണ്. എന്നാല്‍ സൂര്യന്‍ ഉദിക്കുമ്പോള്‍ അതിന് കാവി നിറമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൂന്യതയില്‍ നിന്ന് പരകോടിയിലേക്കുള്ള യാത്രയാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ വികസനത്തിന്റെ മുന്‍നിരയിലേക്ക് വന്നിരിക്കുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ത്രിപുരയില്‍ ജയിച്ചവരുടെ എണ്ണം എനിക്കറിയില്ല. എന്നാല്‍ അവിടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ ചെറുപ്പക്കാരാണ്. ചിലര്‍ തങ്ങളുടെ പ്രായക്കുറവ് കാരണം ജനങ്ങള്‍ തിരസ്‌കരിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരിക്കുന്നുഅദ്ദേഹം പറഞ്ഞു.

MODIകേരളം, ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. നേര്‍ക്ക് നേര്‍ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാലാണ് എതിരാളികള്‍ അക്രമം നടത്തുന്നത്. നമ്മള്‍ ഇപ്പോഴും നിശബ്ദരായിരിക്കുകയാണ്. നടപടി എടുക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറയും പ്രതികാര നടപടിയെന്ന്. ഇത് പ്രതികാരമല്ല, രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള ചുവട് വെപ്പാണെന്ന് മോദി പറഞ്ഞു. പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ത്യജിച്ചവര്‍ക്ക് ആദരവര്‍പ്പിച്ച് ഒരു മിനിറ്റ് മൗനമാചരിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്.

കിംവദന്തികളും ആശങ്കകളും പരത്തിയവര്‍ക്ക് നമ്മള്‍ ജനാധിപത്യപരമായി മറുപടി നല്‍കിയിരിക്കുന്നു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസ് സംസ്‌കാരം ഒരിക്കലും തിരികെ വരാതിരിക്കാന്‍ ജാഗ്രതയോടെയിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top