Flash News

ത്രിപുരയില്‍ ഭരണം കൈവിട്ടുപോയത് പിണറായി വിജയന്‍ കാരണമോ? ഇംഗ്ലീഷിലും ബംഗാളിയിലും പിണറായി നടത്തിയ വോട്ട് അഭ്യര്‍ത്ഥന അവര്‍ക്കു തന്നെ വിനയായി എന്ന് ട്രോളുകള്‍

March 3, 2018

pinarayiതിരുവനന്തപുരം: ത്രിപുരയിലെ ഇടതുഭരണത്തുടര്‍ച്ചയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വോട്ട് അഭ്യര്‍ഥന പാഴായി. പാര്‍ട്ടിയുടെ വിജയത്തിനായി ഇംഗ്ലീഷിലും ബംഗാളിയിലുമാണ് പിണറായി സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ വോട്ട് അഭ്യര്‍ഥിച്ചത്. ത്രിപുരയില്‍ സിപിഐഎമ്മിനെ ബിജെപി പരാജയപ്പെടുത്തിയതോടെ മുഖ്യമന്ത്രിക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ എതിരാളികളുടെ ട്രോള്‍ പ്രളയമാണ്. ഫെബ്രുവരി 15നാണ് ത്രിപുരയിലെ ജനങ്ങളോട് പിണറായി വോട്ട് അഭ്യര്‍ഥിച്ചത്.

മുഖ്യമന്ത്രിയുടെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

‘വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ത്രിപുരയിലെ വോട്ടര്‍മാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഗോത്രപരമായ വ്യത്യസ്തകള്‍ക്കിടയിലും ആദിവാസി-ആദിവാസിയേതര ജന സമൂഹങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദത്തിന്റെയും ശാന്തിയുടേയും സമാധാനത്തിന്റെയും പ്രതീകമാണ് ത്രിപുര. ഇതു സാധ്യമായത് മണിക് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമാണ്.

ദേശസ്‌നേഹത്തെക്കുറിച്ച് വലിയ വാക്കുകള്‍ പറയുന്ന ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളുമായി കൈകോര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. ഈ സഖ്യം സിപിഐഎം പ്രവര്‍ത്തകരെ ആക്രമിക്കുന്നു. ത്രിപുരയിലെ ജനങ്ങള്‍ ഈ സഖ്യത്തെ തള്ളിക്കളയുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ തോല്‍വിക്കുള്ള ആദ്യമണിനാദം ത്രിപുരയില്‍ നിന്നു കേള്‍ക്കുന്നതും അത് രാജ്യത്ത് ഉടനീളം വ്യാപിക്കുന്നതും ശ്രവിക്കാന്‍ കേരളത്തിലെ ജനതയും രാജ്യവും ത്രിപുരയിലെ ജനങ്ങളെ ഉറ്റുനോക്കുകയാണ്’.

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top