Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

ചത്ത മുതലയുടെ വയറ്റില്‍ നിന്ന് മനുഷ്യന്റെ അവയവങ്ങള്‍ കണ്ടെടുത്തു

March 4, 2018

CRO2ചത്ത മുതലയുടെ വയറ്റില്‍ മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലെ ബാലിക്‌പാന്‍ മേഖലയിലാണ് വെടികൊണ്ട് ചത്ത മുതലയുടെ വയറ്റില്‍ മനുഷ്യന്റെ കൈകാലുകള്‍ കണ്ടെത്തിയത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഈ സ്ഥലത്തെ താമസക്കാരനായ അന്‍ഡി ആസോ എന്നയാള്‍ അപ്രത്യക്ഷമായിരുന്നു. 36-കാരനായ ഇദ്ദേഹത്തിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടന്ന് വരുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആറുമീറ്റര്‍ നീളമുള്ള മുതല നദി തീരത്തു കിടക്കുന്നതു കണ്ടെത്തിയത്. തുടര്‍ന്ന് ഇതിനെ പിടികൂടാനുള്ള ശ്രമത്തില്‍ പോലീസ് ഇതിനെ വെടിവച്ചിട്ടു. പിന്നീട് വയര്‍ കീറി പരിശോധിച്ചു. ഇതാണ് പരിസരവാസികളെ ശരിക്കും ഞെട്ടിച്ചത്. മനുഷ്യന്റെ കയ്യും കാലും മുതലയുടെ വയറ്റില്‍ നിന്നു കണ്ടെത്തി.

തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ കയ്യും കാലും നഷ്ട്ടപ്പെട്ട നിലയില്‍ അന്‍ഡി ആസോയുടെ മൃതശരീരം കരയില്‍ നിന്നു ലഭിക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇയാളെ കാണാതാകുന്നത്. ഇയാളുടെ ബൈക്കും ചെരുപ്പും നദിക്കരയില്‍ നിന്നു കണ്ടെത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണു മുതല ആക്രമിച്ചു എന്ന നിഗമനത്തില്‍ എത്തിയത്. ശരീരഭാഗങ്ങളില്‍ ചിലത് നദിയിലൂടെ ഒഴുകി നടക്കുന്ന നിലയിലും കണ്ടെത്തിരുന്നു. കക്ക ശേഖരിക്കാനായി നദിയില്‍ ഇറങ്ങിയപ്പോഴാണ് ഇയാളെ മുതല പിടിച്ചത് എന്നാണ് കരുതുന്നത്.

CRO CRO1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top