Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പൊതു വീഥികളില്‍ അഭ്യാസ പ്രകടനം നടത്തിയാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് ഷാര്‍ജ പോലീസ്

March 4, 2018

sharjah-policeവാഹന നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ഷാര്‍ജ പോലീസ്. വാഹന ഉടമകളുടേയും ഡ്രൈവര്‍മാരുടെയും അശ്രദ്ധയും അതിരു കടന്ന നിയമ ലംഘനവും ഇനി വെച്ചു പൊറുപ്പിക്കില്ലെന്നാണ് പോലീസ് പറയുന്നത്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തണമെങ്കില്‍ എമിറേറ്റ്‌സ് അതോറിട്ടി ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്റെ (എസ്‌മ‌) അനുമതി ആവശ്യമാണെന്നിരിക്കെ അതിനെ മറികടന്ന് നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ഷാര്‍ജയില്‍ ഓടുന്നുണ്ട്. അവയൊക്കെ ഇനി നിയമാനുസൃതമാക്കാതെ നിരത്തിലിറങ്ങാന്‍ അനുവദിക്കുകയുമില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഷാര്‍ജ പൊലീസ് വ്യക്തമാക്കുന്നു. അതുപോലെ നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. റോഡുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ഭീതിജനകമാം വിധത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ദുബൈ പൊലീസ് വ്യക്തമാക്കുന്നത്.

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തണമെങ്കില്‍ എമിറേറ്റ്‌സ് അതോറിട്ടി ഫോര്‍ സ്റ്റാന്‍ഡാര്‍ഡൈസേഷന്റെ അനുമതി ആവശ്യമാണ്. എസ്മയുടെ അംഗീകാരം കൂടാതെ വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുകയും അപകടകരമായി ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും ആയ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന എഞ്ചിന്‍ സൈലന്‍സറുകള്‍, ഹോണുകള്‍ എന്നിവയ്ക്ക് മാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങള്‍ക്കായി തെരച്ചില്‍ ശക്തമാക്കുമെന്ന് ഷാര്‍ജ പൊലീസ് മേധാവി മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സെരി അല്‍ ഷംസി പറഞ്ഞു.

അനുമതി കൂടാതെ വാഹനങ്ങള്‍ക്ക് മാറ്റം വരുത്തുകുയോ അപകടകരമായി ഓടിക്കുകയോ ചെയ്താല്‍ വാഹനം പിടിച്ചെടുക്കുകയും ഉടമക്ക് പിഴ ചുമത്തുകയും ചെയ്യും. ഇത്തരം നിയമലംഘകരെ പിടികൂടുന്നതിന് എമിറേറ്റില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട് എന്നും പൊലീസ് മേധാവി വ്യക്തമാക്കി. റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തിയതിന് 419 വാഹനങ്ങള്‍ പിടിച്ചെടുത്തു. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്നും ഇപ്പോഴും പരാതി ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രധാനമായും എഞ്ചിന്റെ ശക്തികൂട്ടിയ വാഹനങ്ങളെക്കുറിച്ചും തീവ്രത വര്‍ധിപ്പിച്ച ഹോണുകളുള്ള വാഹനങ്ങളെക്കുറിച്ചുമാണ് പരാതി ലഭിക്കുന്നത് എന്നും ഷാര്‍ജ പൊലീസ് വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top