Flash News

ഒമാനിലും സ്വദേശിവല്‍ക്കരണം; ഒമാനികളെ ജോലിക്കെടുക്കാന്‍ വിമുഖത സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

March 6, 2018

oman-MMAP-mdഒമാന്‍: ഒമാനില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ഇത് പാലിക്കാത്ത കമ്പനികള്‍ക്ക് മാനവ വിഭവശേഷി മന്ത്രാലയം ഇതു സംബന്ധിച്ച് കര്‍ശന മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാല ബിരുദധാരികള്‍, ഡിപ്ലോമ ധാരികള്‍ എന്നിവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാകും രണ്ടാംഘട്ടത്തില്‍ കൂടുത്ല്‍ പ്രാധാന്യം നല്‍കുകയെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.

218 തൊഴിലവസരങ്ങള്‍ സംബന്ധിച്ച പട്ടിക മാന്‍പവര്‍ രജിസ്ട്രി പൊതുഅതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒമാന്‍ എല്‍എന്‍ജി, ഗള്‍ഫാര്‍, ഒയാസിസ് വാട്ടര്‍ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലെ പല വിഭാഗങ്ങളിലേക്ക് വിവിധ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഒമാനികളെ ജോലിക്കെടുക്കാനുള്ള വിമുഖത തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കല്‍ അടക്കം നടപടികളെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ ഹദ്‌റമി പറഞ്ഞു.

സ്വദേശിവത്കരണതോത് പാലിക്കാത്ത 199 കമ്പനികള്‍ക്കെതിരെ കഴിഞ്ഞ മാസം നടപടിയെടുത്തിരു്ന്നു. നിയമാനുസൃതമുള്ള സ്വദേശികളെ നിയമിക്കാനുള്ള നടപടികള്‍, നടപടിക്കിരയായ കമ്പനികള്‍ വേഗത്തിലാക്കണമെന്ന് സാലിം അല്‍ ഹദ്‌റമി പറഞ്ഞു. നിലവിലെ നടപടി വിദേശതൊഴിലാളികളെ ബാധിക്കില്ല. എന്നാല്‍ നടപടിയെ സ്ഥാപനം ഗൗരവമായി കണ്ട് സ്വദേശിവത്കരണത്തിന് വേഗത വര്‍ധിപ്പിക്കാത്ത പക്ഷം തൊഴിലാളികളുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികളിലേക്ക് മന്ത്രാലയം കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശിവത്കരണതോത് പാലിക്കാത്ത തൊഴിലുടമകളില്‍ നിന്ന് കുറവുള്ള ഓരോ തൊഴിലാളിക്കും 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ എന്ന നിരക്കില്‍ പിഴ ചുമത്താമെന്നാണ് ഒമാനി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 114 നിര്‍ദേശിക്കുന്നത്. ആറുമാസത്തിനുള്ളില്‍ നിയമാനുസൃതമുള്ള സ്വദേശിവത്കരണതോത് പാലിക്കുകയും വേണം. നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാവുകയും ചെയ്യും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top