Flash News

സ്റ്റേഡിയം കുലുങ്ങുന്നു…!!; ആശങ്കയറിയിച്ച് ഫിഫ മുന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍

March 6, 2018

kochi-stadiumകലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയില്‍ ആശങ്കയറിയിച്ച് ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായിരുന്ന ഹാവിയര്‍ സിപ്പി രംഗത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരുന്ന വീഡിയോയില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ കാണികള്‍ ആവേശം കൊള്ളുമ്പോള്‍ സ്റ്റേഡിയം വലിയ രീതിയില്‍ കുലുങ്ങുന്നതും കോണ്‍ക്രീറ്റ് സ്ലാബിലെ വിള്ളലും കാണാമായിരുന്നു. ഇതിനു ശേഷമാണ് സിപ്പിയുടെ പ്രതികരണം.

സ്റ്റേഡിയത്തെക്കുറിച്ച് അവസാന നിഗമനങ്ങളിലേക്ക് എത്തുന്നതിനു മുമ്പ് ഇത് എന്‍ജിനീയര്‍മാരെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചില സ്റ്റേഡിയങ്ങള്‍ കുലുങ്ങുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പക്ഷേ ഇത് സ്റ്റേഡിയത്തിന്റെ മൂന്നാം ടയറില്‍ ഒരു വിള്ളലാണെന്ന് തോന്നുന്നുവെന്നും മുകളിലത്തെ ടയര്‍ ഉപയോഗിക്കരുത് എന്നു ഞങ്ങള്‍ എപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അധികൃതര്‍ ഈ വിഷയം ഗുരുതരമായി കാണണമെന്നും സിപ്പി ട്വിറ്ററില്‍ പറഞ്ഞു.

നേരത്തേ ഐഎസ്എല്‍ സീസണ്‍ തുടങ്ങിയപ്പോള്‍ സ്റ്റേഡിയത്തിന്റെ മുകളിലത്തെ തട്ടില്‍ ആരാധകര്‍ ഇരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഹാവിയര്‍ സിപ്പി പറഞ്ഞിരുന്നു. അണ്ടര്‍17 ലോകകപ്പ് കൊച്ചിയില്‍ വച്ചു നടന്നപ്പോള്‍ സ്റ്റേഡിയത്തിന്റെ മൂന്നാമത്തെ ടയറിലേക്ക് കാണികളെ കയറ്റി വിട്ടിരുന്നില്ല. സ്റ്റേഡിയത്തിന്റെ കാലപ്പഴക്കം ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണികളാണ് കാണികളെ ആ ടയറില്‍ നിന്നും വിലക്കാന്‍ കാരണമെന്നാണ് സിപ്പി പറഞ്ഞത്.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ കാണികളുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അധികാരികള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്തത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സൂപ്പര്‍ കപ്പ് നടക്കാന്‍ സാധ്യതയുള്ള കൊച്ചിയില്‍ അതിനു മുന്‍പ് കൃത്യമായ പരിശോധന നടത്തണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top