Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

വറുഗീസ് തോമസ് (ജിമ്മിച്ചന്‍) ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്

March 6, 2018 , ഫ്രാന്‍സിസ് തടത്തില്‍

varughese thomas (jimmichan)മിഷിഗണ്‍: ഫൊക്കാനയുടെ ദേശിയ കമ്മിറ്റി അംഗമായി ഡിട്രോയിറ്റില്‍ നിന്നുള്ള വറുഗീസ് തോമസ് (ജിമ്മിച്ചന്‍) മത്സരിക്കുന്നു. ഫൊക്കാനയിലെ സജീവ പ്രവര്‍ത്തകനായ ജിമ്മിച്ചന്‍ ആദ്യമായാണ് ഫൊക്കാന നേതൃനിരയിലേക്ക് എത്തുന്നതെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ് പോസ്റ്റല്‍ സര്‍വീസ് (യൂ.എസ്.പി.എസ്.) ഉദ്യോഗസ്ഥനായ അദ്ദേഹം ഫെഡറല്‍ ജീവനക്കാരുടെ സന്നദ്ധ സംഘടനായ കംബൈന്‍ഡ് ഫെഡറല്‍ കാമ്പയിന്‍ (സി.എഫ്.സി.) എന്ന സംഘടനയുടെ നേതൃ നിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കൂടാതെ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ കമ്മിറ്റി അംഗം, കേരള ക്ലബ് ഓഫ് ഡിട്രോയിറ്റ് അംഗം എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.1992-ല്‍ ഡിട്രോയിറ്റ് സിറോ മലബാര്‍ കാത്തലിക് മിഷന്‍ വൈസ് പ്രസിഡന്റുമായിരുന്നു.

ഫൊക്കാനയില്‍ 2008 മുതല്‍ എല്ലാ കണ്‍വെന്‍ഷനുകളിലും പങ്കെടുത്തിട്ടുള്ള ആലപ്പുഴ സ്വദേശിയായ വറുഗീസ് 26 വര്‍ഷം മുമ്പാണ് അമേരിക്കയില്‍ കുടിയേറിയത്. അതിനു മുന്‍പ്‌ അക്കൗണ്ടന്റ് ആയി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അമേരിക്കയില്‍ എത്തിയ ശേഷം അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ ഡിപ്ലോമ നേടി. പിന്നീട് യു.എസ്.പി.എസില്‍ ചേര്‍ന്ന അദ്ദേഹം കഴിഞ്ഞ 23 വര്‍ഷമായി സ്റ്റാറ്റിക് ഓഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. ഫെഡറല്‍ ജീവനക്കാരുടെ സന്നദ്ധ സംഘടനയായ സി.എഫ്സി.യുടെ കോഓര്‍ഡിനേറ്റര്‍ ആയ വറുഗീസ് നിരവധി വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങൾക്കു ഫണ്ടുകള്‍ ലഭ്യമാക്കാന്‍ കാരണമായിട്ടുണ്ട്. ജീവനക്കാരുടെ പേ ചെക്കില്‍ നിന്ന് നിശ്ചിത തുക അവരുടെ കൂടി താല്പര്യത്തിനനുസരിച്ചു പിടിച്ച ശേഷം ഈ തുക സി.എഫ്.സി ഫണ്ടിലേക്ക് മാറ്റുന്നതാണ് സി.എഫ്.സി കോഓര്‍ഡിനേറ്റര്‍മാര്‍ ചെയുന്നത്. ഈ തുക അര്‍ഹതപ്പെട്ട ചാരിറ്റബിള്‍ സംഘടനകള്‍ക്ക് പിന്നീട് കൈമാറും.

ജ്വല്ലറി ഡിസൈനറും മേക്കറുമായ മരിയമ്മയാണ് ഭാര്യ. ക്ലിനിക്കല്‍ ടെക്‌നിഷ്യന്‍ ആയ ബെന്‍, ഗ്രാഫിക് ഡിസൈനറായ സാം, പന്ത്രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിയായ ജസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top