Flash News

മേഘാലയയില്‍ ബിജെപിയുടെ തന്ത്രം പൊളിഞ്ഞു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാങ്മ പ്രതിസന്ധിയില്‍

March 6, 2018

31_7ഷില്ലോങ്: മേഘാലയയില്‍ കോണ്‍ഗ്രസ്സിന്റെ ഭരണം അവസാനിപ്പിച്ച് ബിജെപി പിന്തുണയോടെ എന്‍പിപി സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങും മുമ്പെ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സഖ്യകക്ഷിയായ എച്ച് .എസ്.പി.ഡി.പിയുടെ (ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) നിലപാട്. രണ്ട് സീറ്റുള്ള ബിജെപിയെ ആവശ്യമില്ലെന്നാണ് സഖ്യകക്ഷിയായ എച്ച്.എസ്.പി.ഡി.പി അറിയിച്ചിരിക്കുന്നത്.

21 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോണ്‍ഗ്രസ്സിനെ മറികടന്ന് കൊണ്ടാണ് അഞ്ച് കക്ഷികളുടെ സഖ്യവുമായി ഭരണത്തിലേറാന്‍ വെറും രണ്ട് സീറ്റുകള്‍ മാത്രം നേടിയ ബിജെപി കോപ്പു കൂട്ടിയത്. എന്നാല്‍ സത്യപ്രജ്ഞാ ചടങ്ങിനോടൊപ്പം തന്നെ ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് എച്ചഎസ്പിഡിപിയുടെ നിലപാട്. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കൊനൊരുങ്ങുന്ന കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്നാണ് എച്ച്എസ്പിഡിപിയുടെ ഉറച്ച നിലപാട്. 19 സീറ്റുകള്‍ നേടി എന്‍പിപിയാണ് രണ്ടാമത്തെ വലിയ കക്ഷി. എന്‍പിപി സര്‍ക്കാര്‍ രൂപവത്കരണത്തിനു രണ്ട് അംഗങ്ങളുടെ ബലം മാത്രമേ ബിജെപിക്കുള്ളൂ. യുഡിപി(6), പിഡിഎഫ്(4),എച്ച്എസ്പിഡിപി(2), എന്നിങ്ങനെയാണ് മറ്റ് സഖ്യകക്ഷികളുടെ അംഗബലം.

സാങ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് സഖ്യകക്ഷികളോട് ആലോചിക്കാതെയാണെന്നാണ് എച്ചഎസ്പിഡിപി പ്രസിഡന്റ് ബസൈവ്‌മോയിറ്റിന്റെ ആരോപണം. മേഖാലയയിലെ പ്രാദേശിക പാര്‍ട്ടികള്‍ സഖ്യകക്ഷിയായി ഭരിക്കുന്ന സര്‍ക്കാരില്‍ ബിജെപിയുടെ ആവശ്യമില്ലെന്നും ബസൈവ്‌മോയിറ്റ് അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എന്‍പിപി ഇതുവരെ ഉയര്‍ത്തികാട്ടിയത് പ്രെസ്റ്റണ്‍ ടിന്‍സോങ്ങിനെയായിരുന്നു. ഇപ്പോള്‍ പൊടുന്നനെ സാങ്മയിലെങ്ങിനെ എത്തിയെന്നും ബസൈവ്‌മോയിറ്റ് ചോദിക്കുന്നു. ബിജെപിയുടെ പ്രമുഖ നേതാക്കളായ അമിത്ഷായും രാജ്‌നാഥ് സിങും സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിട്ടുണ്ട്. ഇവരുടെ സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കം നടക്കുകയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top