Flash News

സജിമോന്‍ ആന്റണി ഫൊക്കാന ബാങ്ക്വറ്റ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍

March 6, 2018 , ഫ്രാന്‍സിസ് തടത്തില്‍

sajimon antonyന്യൂജേഴ്‌സി: ജൂലൈ 5,6,7 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷന്റെ ബാങ്ക്വറ്റ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ആയി സജിമോന്‍ ആന്റണിയെ ചുമതലപ്പെടുത്തി. കണ്‍വെന്‍ഷന്റെ ഏറ്റവും ആകര്‍ഷണീയ ചടങ്ങായ ബാങ്ക്വറ്റ് സമ്മേളനത്തിന്‍റെ ഭാരിച്ച ഉത്തരവാദിത്വമാണ് നിലവില്‍ നാഷണല്‍ കമ്മിറ്റി അംഗം കൂടിയായ സജിമോനില്‍ നിഷിപ്തമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഫിലഡല്ഫിയയില്‍ കൂടിയ ഫൊക്കാന കണ്‍വെന്‍ഷന്‍ ഉന്നതാധികാര കമ്മിറ്റി യോഗത്തില്‍ സജിമോന്‍ ആന്റണിക്കു ബാങ്ക്വറ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ചുമതല നല്‍കാന്‍ ഐകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, ഫൊക്കാന ചാരിറ്റി ചെയറും ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗവുമായ പോള്‍ കറുകപ്പിള്ളില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ , കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗമാണ് ഈ തീരുമാനമെടുത്തത്. ഫൊക്കാനയുടെ 2018-2020 തെരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനാര്‍ഥികൂടിയാണ് സജിമോന്‍.

ന്യൂജേഴ്‌സിയിലെ സാംസ്ക്കാരിക സാമൂഹ്യമേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് ചുവടുറപ്പിച്ച സജിമോന്‍ ആന്റണിയുടെ നേതൃപാടവമാണ് ഫൊക്കാന കണ്‍വെന്‍ഷന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായ കണ്‍വെന്‍ഷന്‍ ബാങ്ക്വറ്റ് ചുമതലക്കാരന്‍ എന്ന വാതില്‍ അദ്ദേഹത്തിനുമുന്പില്‍ തുടക്കപ്പെടാനിടയായത്. സജിമോന്‍ ആന്റണിയെപോലെ എല്ലാവരയെയും വിശാലമായി ഉള്‍കൊള്ളാന്‍ കഴിയുന്നതും എത്ര സങ്കീര്‍ണ വിഷയങ്ങളും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

കണ്‍വെന്‍ഷന്റെ ഗ്രാന്‍ഡ് ഫിനാലെ ആയ ബാങ്ക്വറ്റ് സമ്മേളനത്തില്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.കണ്‍വെന്‍ഷന്റെ ഭാഗമായുള്ള അവാര്‍ഡ് ദാനച്ചടങ്ങ്, വിവിധ മത്സരങ്ങളിലെ വിജയികള്‍ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങള്‍, പുതിയ ദേശീയ ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം തുടങ്ങിയ പ്രധാനപ്പെട്ട പരിപാടികള്‍ ബാങ്ക്വറ്റ് സമ്മേളനത്തില്‍ ആയിരിക്കും നടക്കുക. ഏറെ വര്‍ണാഭമായി നടത്തേണ്ട ഈ പരിപാടിക്കു ചുക്കാന്‍ പിടിക്കുക ശ്രമകരമായ ദൗത്യം തന്നെയാണ്. സജിമോന്റെ മാനേജ്‌മെന്റ് മികവ് ഈ ചടങ്ങിനെ അവിസ്മരണീയമാക്കുമെന്ന പ്രത്യാശയിലാണ് ഫൊക്കാന നേതൃത്വം.

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിലുള്ള നോവാര്‍ട്ടീസ് ഇന്റര്‍നാഷ്ണല്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ ഗ്ലോബര്‍ ലീഡര്‍ ആയി അമേരിക്കയില്‍ എത്തിയ സജിമോന്‍ ആ പദവി രാജി വഹിച്ചശേഷം കുടുംബത്തോടൊപ്പം അമേരിക്കയില്‍ കുടിയേറുകയായിരുന്നു. പിന്നീട്. ഫിനാഷ്യല്‍ കണ്‍സള്‍ട്ടന്റ്, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലും മികവ് തെളിയിച്ച സജിമോന്‍ ഇപ്പോള്‍ കണ്‍സ്ട്രഷന്‍ മേഖലയിലും ജൈത്രയാത്ര തുടരുകയാണ് എം.എസ്.ബി. ബില്‍ഡേഴ്‌സ് എന്ന കണ്‍ട്രഷന്‍ സ്ഥാപനത്തിന്റെ ഉടമ കൂടിയായ അദ്ദേഹം കൈവച്ച മേഖലകളിലെല്ലാം വിജയഗാഥ രചിച്ചു വെന്നിക്കൊടി പാറിച്ചു.

അഞ്ച് വര്‍ഷം മുമ്പ് ന്യൂജേഴ്‌സിയില്‍ ആരംഭിച്ച മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ സ്ഥാപക അംഗമായിരുന്ന സജിമോന്‍ മഞ്ചിന്റെ സ്ഥാപക വൈസ് പ്രസിഡന്റ്‌റുമായിരുന്നു. പിന്നീട് പ്രസിഡന്റ് എന്ന നിലയില്‍ രണ്ട് വര്‍ഷം കൊണ്ട് മഞ്ച് എന്ന കൊച്ചു സംഘടനയെ വളര്‍ത്തി വലുതാക്കി ഫൊക്കാനയുടെ ഒരു അവിഭാജ്യഘടകമാക്കി മാറ്റി. നിരവധി സാംസ്ക്കാരിക സംഘടനകളുടെ വിളഭൂമിയായ ന്യൂജേഴ്‌സിയില്‍ അദ്ധേഹത്തിന്റെ മഞ്ചിന്റെ വളര്‍ച്ച അസൂയാവഹമായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top