Flash News

അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കിം ജോങ് ഉന്‍; സ്വാഗതം ചെയ്ത് ട്രം‌പ്

March 7, 2018

5524deae-71df-4b26-8e21-b523b8ca98f7-large16x9_1280x720_70809B00WJPMDവാഷിംഗ്ടണ്‍: അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഗുണപരമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ചിലപ്പോള്‍ പ്രതീക്ഷകള്‍ അസ്ഥാനത്താവാമെന്നും പ്രസിഡന്റ് പറഞ്ഞു. സമാധാന ചര്‍ച്ചകളും കര്‍ശന ഉപരോധങ്ങളും സമാന്തരമായി പോവുമെന്നു പിന്നീട് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഉത്തരകൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പു കിട്ടിയാല്‍ ആണവായുധം ഉപേക്ഷിക്കാമെന്നും സമാധാന ചര്‍ച്ച നടത്താമെന്നും ഏകാധിപതി കിം ജോങ് ഉന്‍ കഴിഞ്ഞദിവസമാണ് അറിയിച്ചത്. ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ ദേശീയ സുരക്ഷാ ഉപദേശകന്‍ ചുങ് യി യോങ്ങാണ് ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവിനെക്കുറിച്ചു വെളിപ്പെടുത്തിയത്. ഇരു കൊറിയകളുടെയും അതിര്‍ത്തിഗ്രാമമായ പാന്‍മുന്‍ജങ്ങില്‍ ഏപ്രില്‍ അവസാനം കിമ്മും മൂണും ചര്‍ച്ചയ്ക്കിരിക്കുന്നതോടെ കൊറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാമെന്നാണു പ്രതീക്ഷ.

ആണവായുധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് യുഎസുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു കിം അറിയിച്ചതായി ചുങ് പറഞ്ഞു. ആണവായുധം ഉപേക്ഷിക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നാവര്‍ത്തിച്ച്, ചര്‍ച്ചാ സാധ്യതകളെല്ലാം തള്ളിക്കളഞ്ഞിരുന്ന കിമ്മിനാണു മനംമാറ്റം. ഉത്തര കൊറിയയിക്കെതിരെ സുരക്ഷാ ഭീഷണിയൊന്നുമില്ലെങ്കില്‍ ആണവായുധം കൈയില്‍ വയ്‌ക്കേണ്ട ആവശ്യമില്ലെന്നാണു പുതിയ നിലപാട്.

ദക്ഷിണ കൊറിയയിലെ പോങ്യാങ്ങില്‍ നടന്ന ശീതകാല ഒളിംപിക്‌സിലേക്കുള്ള ഉത്തര കൊറിയന്‍ സംഘത്തെ നയിച്ച് കിമ്മിന്റെ സഹോദരി എത്തിയതു മുതലാണു മഞ്ഞുരുകി തുടങ്ങിയത്. ഉച്ചകോടിക്കുള്ള ക്ഷണം അറിയിച്ചാണു കിമ്മിന്റെ സഹോദരി മടങ്ങിയത്. തുടര്‍ന്നാണ്, ദക്ഷിണകൊറിയ ദേശീയ സുരക്ഷാ ഉപദേശകന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഉത്തര കൊറിയയിലെത്തി കിമ്മിനെ സന്ദര്‍ശിച്ചതും ഏപ്രിലില്‍ ഉച്ചകോടിക്കു ധാരണയായതും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top