Flash News

ലൈസാമ്മ ജോര്‍ജ് ഡാലസില്‍ നിര്യാതയായി

March 8, 2018 , ഷാജി രാമപുരം

Untitledഡാലസ്: ചെങ്ങന്നൂര്‍ മുളക്കുഴ കേളപ്പറമ്പ് കാട്ടുനിലത്ത് പരേതനായ സി.ഓ.ജോര്‍ജിന്റെ ഭാര്യ ആറന്‍മുള തുണ്ടിയത്ത് കുടുംബാംഗമായി ലൈസാമ്മ ജോര്‍ജ് (90) ഡാലസില്‍ നിര്യാതയായി.

മാര്‍ച്ച് 9 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ മെസ്‌കിറ്റിലുള്ള സെന്റ് പോള്‍സ് മാര്‍ത്തോമ്മ പള്ളിയില്‍(1002 Barnes Bridge Rd, Mesquite, TX- 75150) വെച്ച് പൊതുദര്‍ശനവും മാര്‍ച്ച് 10 ശനിയാഴ്ച രാവിലെ 9.30 മുതല്‍ സംസ്‌കാര ശുശ്രൂഷയും തുടര്‍ന്ന് സണ്ണിവയലിലുള്ള ന്യൂ ഹോപ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (500 us-80, Sunnyvale-TX-75182) സംസ്‌കാരം നടത്തുന്നതുമാണ്.

മക്കള്‍: വത്സ (ന്യൂയോര്‍ക്ക്), പ്രേമ (ഡാലസ്), ജിജി (മുളക്കുഴ), പരേതനായ ബിജു, റെഞ്ചി (ന്യൂയോര്‍ക്ക്), ജോര്‍ജി (ന്യൂയോര്‍ക്ക്), ടോയി (ദി കറി ലീഫ് റസ്റ്റോറെന്റ്, മെസ്‌കിറ്റ്).

മരുമക്കള്‍: വടശ്ശേരിക്കര ചക്കുപുരക്കല്‍ കുഞ്ഞുമോന്‍, എടത്വാ ഉരാംവേലില്‍ ജോര്‍ജ്കുട്ടി, മുളക്കുഴ കടക്കിലേത്ത് അനിയന്‍കുഞ്ഞ്, മുളക്കുഴ ഈഴേരത്ത് മീന, പന്തളം കടക്കിലേത്ത് ഷേര്‍ളി, നീത (ന്യൂയോര്‍ക്ക്), മേപ്പാടം ആറ്റുമാലില്‍ പുത്തന്‍പുരക്കല്‍ ജിനു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോയി 214 458 3339.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top