Flash News

ജോണ്‍ കല്ലോലിക്കല്‍ ഫൊക്കാന റീജനല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

March 8, 2018 , ഫ്രാന്‍സിസ് തടത്തില്‍

John kallolickal RVP floridaഫ്ലോറിഡ: ഫൊക്കാന റീജനല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മലയാളി അസോസിയേഷന്‍ ഓഫ് ഫ്ലോറിഡ സെക്രട്ടറി ജോണ്‍ കല്ലോലിക്കല്‍ മത്സരിക്കുന്നു. കഴിഞ്ഞ ദിവസം അസ്സോസിയേഷന്‍ പ്രസിഡന്റ് ഡോളി വേണാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജോണ്‍ കല്ലോലിക്കലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനായ ജോണ്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി മലയാളി അസോസിയേഷന്‍ ഓഫ് താമ്പയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. താമ്പായിലെ മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി ട്രസ്റ്റി കൂടിയായ ജോണ്‍ ഇതിനു മുന്‍പ് 2013 ലും ട്രസ്റ്റീ ആയിരുന്നു.

കൂത്താട്ടുകുളം കല്ലോലിക്കല്‍ മത്തായിയുടെയും മറിയാമ്മയുടെയും നാലു മക്കളില്‍ മൂന്നാമനായ ജോണ്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കൂത്താട്ടുകുളം മണിമലക്കുന്ന് ഗവണ്മെന്റ് കോളേജില്‍ 1989 ഇല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിട്ടായിരുന്നു അരങ്ങേറ്റം. 13 വര്‍ഷമായി എസ്. എഫ്.ഐക്കുണ്ടായിരുന്ന മേല്‍ക്കോയ്മ ജോണിന്റെ നേതൃത്വത്തിലുള്ള കെ.എസ.യൂ.പാനല്‍ തൂത്തൂ വാരി ചരിത്രം സൃഷ്ടിച്ചു . കെ.എസ്.യൂ, മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ അതിജീവനത്തിനായി സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു ഡല്‍ഹിക്കു കുടിയേറിയ ജോണ്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു. കേരള സമാജം ഓഫ് ന്യഡല്‍ഹിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. 2006 ഇല്‍ അമേരിക്കയിലേക്ക് കുടിയേറിയ ജോണ്‍ വീണ്ടും സംഘടനാ പ്രവര്‍ത്തങ്ങളിലൂടെ സജീവമാകുകയായിരുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കൈവരിച്ച അനുഭവ സമ്പത്തും മലയാളി അസോസിഐഷന്‍ ഓഫ് താമ്പായിലെ സംഘടനാ മികവും ജോണിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ 20182020 വര്‍ഷത്തെ ഭരണ സമിതിക്കു ഏറെ ഗുണം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രെട്ടറി എബ്രഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), എല്‍ദോ പോള്‍ (ന്യൂ ജേര്‍സി പെന്‍സില്‍വാനിയ) വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഫ്‌ലോറിഡയില്‍ വി.എ. ഹോപിറ്റലില്‍ ഇപ്പോള്‍ ലാബ് ടെക്‌നീഷന്‍ ആയി ജോലി ചെയ്തു വരികയാണ് ജോണ്‍. ഭാര്യ:സാലി ജോണ്‍ നേഴ്‌സ് ആയി ജോലി ചെയുന്നു.രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനി അനീഷ ജോണ്‍, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അലന്‍ ജോണ്‍ എന്നിവര്‍ മക്കളാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top