Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

ഐ ലീഗ്; മോഹന്‍ ബഗാനെതിരെ ഗോകുലം കേരള സമനില വീണ്ടെടുത്തു

March 8, 2018

gokulam-kerala-mohun-bagan_bcf4jsfmzm321be3hhwmf17yfഐ ലീഗിലെ അവസാന മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ ഗോകുലം കേരളയ്ക്ക് സമനില. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 26-ാം മിനുറ്റില്‍ പിയറിക്ക് ഡിപാണ്ടയിലൂടെ മുന്നിലെത്തിയ ബഗാനെ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഹെന്‍ റി കിസേക്ക നേടിയ ഗോളിലൂടെ ഗോകുലം സമനില പിടിക്കുകയായിരുന്നു.

മോഹന്‍ ബഗാനുമായി മുന്‍പ് നടന്ന മത്സരത്തില്‍ അട്ടിമറി ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലീഗിലെ അവസാന മത്സരത്തില്‍ ഗോകുലം കേരള കളിക്കാനിറങ്ങിയത്. 23-ാം മിനുട്ടില്‍ മോഹന്‍ ബഗാന്‍ ആദ്യ ഗോള്‍ നേടി. ടൂര്‍ണമെന്റിലെ പതിമൂന്നാം ഗോള്‍ കുറിച്ച് അസിയര്‍ ദിപാണ്ടയാണ് ഗോകുലത്തിന്റെ വല കുലുക്കിയത്. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ ഉഗാണ്ടന്‍ താരം ഹെന്റി കിസേക്കയിലൂടെ ഗോകുലം തിരിച്ചടിച്ചു.

സമനില ഭേദിക്കാന്‍ ഇരു ടീമുകളും മത്സരിച്ചതോടെ രണ്ടാം പകുതിയും ഏറെ ആവേശകരമായിരുന്നു. മത്സരം അതിന്റെ അവസാന പത്ത് മിനുറ്റുകളിലേക്ക് കടന്നപ്പോളും ഇരു ടീമുകളും മാറി മാറി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എണ്‍പത്തിനാലാം മിനുറ്റില്‍ മോഹന്‍ ബഗാനും, എണ്‍പത്തിയെട്ടാം മിനുറ്റില്‍ ഗോകുലവും നടത്തിയ മുന്നേറ്റങ്ങള്‍ പക്ഷേ ഗോളുകളായി മാറിയില്ലെന്ന് മാത്രം.

മത്സരത്തില്‍ സമനില നേടിയ ഗോകുലം ടീം 18 മത്സരങ്ങളില്‍ 21 പോയിന്റ് നേടി ഏഴാം സ്ഥാനത്താണ് തങ്ങളുടെ ആദ്യ സീസണ്‍ ഐ ലീഗ് അവസാനിപ്പിക്കുന്നത്. ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നതിനാല്‍ സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ ഗോകുലത്തിന് യോഗ്യതാ മത്സരങ്ങള്‍ കളിക്കേണ്ടി വരും.ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി നടന്ന മത്സരത്തില്‍ മീനര്‍വ്വ ജയിച്ചതോടെ മുപ്പത്തിയഞ്ചു പോയിന്റോടെ ഐ ലീഗ് കിരീടം മിനര്‍വ്വ സ്വന്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top