Flash News

ലോക കപ്പ് സ്റ്റേഡിയത്തില്‍ സെല്‍‌ഫിക്ക് വിലക്ക്

March 9, 2018

selfie-stick-fifa-world-cupലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ റഷ്യയിലെത്തുന്നത് ഫുട്‌ബോള്‍ ആരാധകരുടെ ഒഴുക്കായിരിക്കും. ഇപ്പോള്‍ തന്നെ പല രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ പേര്‍ ടിക്കറ്റുകള്‍ക്കായി അപേക്ഷിച്ചുകഴിഞ്ഞു. എന്നാല്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് സ്‌റ്റേഡിയത്തിന്റെ അന്തരീക്ഷം പകര്‍ത്തിയെടുത്ത് നവമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യുന്നതിന് പരിമിതികളുണ്ടാകും. കാരണം സെല്‍ഫി സ്റ്റിക്ക് ലോകകപ്പ് വേദിയില്‍ വിലക്കണമെന്നാണ് ഫിഫ നിര്‍ദേശം.

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ആരാധകരുള്ള രാജ്യമാണ് റഷ്യ. കഴിഞ്ഞ യൂറോക്കപ്പിനിടെ റഷ്യന്‍ ആരാധകര്‍ നടത്തിയ അക്രമങ്ങള്‍ വന്‍ വിവാദമായിരുന്നു. അടുത്തിടെ യൂറോപ്പ ലീഗ് മത്സരത്തിനിടെ റഷ്യന്‍ സ്പാനിഷ് ആരാധകര്‍ തമ്മില്‍ റ്റുമുട്ടലുണ്ടാകുകയും ഇതിനിടയില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെ റഷ്യന്‍ ലോകകപ്പിലെ സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സെല്‍ഫി സ്റ്റിക്കുകള്‍ക്ക് വിലക്കക്കേര്‍പ്പെടുത്തിയ്ത്. സെല്‍ഫി സ്റ്റിക്ക് അക്രമത്തിനുള്ള ആയുധമാക്കുമോയെന്നുള്ള ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍

അതേസമയം ചില ലഹരി വസ്തുക്കള്‍ ലോകകപ്പ് വേദയില്‍ കൊണ്ടുവരാന്‍ അനുമതി നല്‍കയിട്ടുണ്ട്. മരുന്നായി ഉപയോഗിക്കാവുന്ന ചില ലഹരിവസ്തുക്കള്‍ പ്രത്യേക അനുമതിയോടെ കൊണ്ടുവരാനാണ് അനുവദിച്ചിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top