Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി മലയാളിയായ അരീക്കോടിന്റെ സ്വന്തം സക്കീര്‍ എത്തുന്നു

March 9, 2018

zakeer-Croppedസീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഏറ്റവും പ്രതിസന്ധി നേരിട്ടത് മധ്യനിരയിലയിരുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ര്‍മാരെ കൊണ്ട് സമ്പന്നമായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഒരു മിഡ്ഫീല്‍ഡ് ജനറലിന്റെ അഭാവം പ്രകടമായിരുന്നു. അതിനിടയില്‍ മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജാക്കിചന്ദ് എഫ്‌സി ഗോവയിലേക്ക് മാറിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ഈ സ്ഥാനത്തേക്ക് പുതിയ താരത്തെ ആവശ്യമായിവന്നു.

ഇതേടുടര്‍ന്ന് മുംബൈ സിറ്റി എഫ്‌സിയുടെ മധ്യനിര താരം അരീക്കോട് സ്വദേശി എംപി സക്കീറുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ അവസ്ഥ വെച്ച് സക്കീറിനെ പോലുള്ള ഒരു താരത്തെയാണ് ആവശ്യമെന്നിരിക്കെ താരവുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തിയെന്നാണ് സൂചന.

കഴിഞ്ഞ ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടി ബൂട്ടണിഞ്ഞ താരം ഈ സീസണില്‍ 18 ലക്ഷം രൂപയ്ക്കാണ് മുംബൈ സിറ്റി എഫ്‌സിയിലെത്തിയത്. അതേസമയം, മുംബൈക്കായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ സക്കീറിന് പരിക്കേറ്റിരുന്നു. വിവ കേരള, എസ്ബിടി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മോഹന്‍ ബഗാന്‍ എന്നിവയ്ക്ക് വേണ്ടിയും സക്കീര്‍ കളിച്ചിട്ടുണ്ട്.

BLASTERS-NEW

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top