Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

തട്ടമിടാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല; ഹിജാബിനെതിരെ ഇറാനില്‍ സ്ത്രീകളുടെ പ്രതിഷേധം ആളിക്കത്തുന്നു

March 9, 2018

Daneshgah2018തട്ടമിടാതെ പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയെ രണ്ടു വര്‍ഷത്തേക്ക് ജയിലടച്ച ഭരണകൂടത്തിന്റെ നടപടിക്കെതിരെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു. പ്രതിഷേധ സൂചകമായി സ്ത്രീകള്‍ തട്ടം ഊരിമാറ്റി തെരുവിലിറങ്ങി. നിര്‍ബന്ധിത ഹിജാബിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണ്. വനിതാ ദിനത്തില്‍ പ്രതിഷേധം ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങള്‍ കനത്ത സുരക്ഷയിലായിരുന്നു.

നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ സ്ത്രീകള്‍ ശക്തമായ പ്രതിേഷധം നടത്തി വരികയായിരുന്നു. മുപ്പതോളം സ്ത്രീകള്‍ ഇതുവരെ അറസ്റ്റിലായി. ഇതില്‍ പലരും ജയില്‍ മോചിതരായെങ്കിലും വിചാരണ നേരിടുകയാണ്.

ഹിജാബ് പ്രതിരോധമാണ്, അല്ലാതെ പ്രതിബന്ധമല്ലെന്നായിരുന്നു ഇറാനിയന്‍ നേതാവ് ആയത്തുല്ല ഖൊമൈനിയുടെ പ്രതികരണം. മാന്യമായ വസ്ത്രധാരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് ഇസ്‌ലാം മതം അച്ചടക്കമില്ലാത്ത ജീവിതരീതിക്കു തടയിടുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹിജാബ് ധരിക്കുന്നത് നിയമപരമായി നിര്‍ബന്ധമാക്കിയ രണ്ട് രാജ്യങ്ങളിലൊന്നാണ് ഇറാന്‍. തടവും പിഴയുമാണ് ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷ. വിശ്വാസികളും അമുസ്‌ലിംകളും ഹിജാബ് ധരിക്കണമെന്ന് ഇവിടെ നിര്‍ബന്ധമാണ്.

120183105553370161257

hijab-protest-iran-arsenault-300118

iranian-women-678x381

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top