Flash News
കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****    ഇരു രാജ്യങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി നമുക്ക് വീണ്ടും സമാധാന ചര്‍ച്ച നടത്താം; നരേന്ദ്ര മോദിക്ക് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്   ****    ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് ചുമതലകളില്‍ നിന്ന് നീക്കി പോപ്പ് ഫ്രാന്‍സിസ്; ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന്   ****    വാസുദേവ് പുളിക്കലിന്റെ കാവ്യസമാഹാരം “എന്റെ കാവ്യഭാവനകള്‍” പ്രകാശനം ചെയ്തു   ****    ഫ്‌ളോറന്‍സ് ദുരന്ത ബാധിതര്‍ക്ക് ഭക്ഷണ പാക്കറ്റുകളുമായി പ്രസിഡന്റ് ട്രം‌പ്   ****   

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഭിഷേക് സിംഗ്‌വിയെ പിന്തുണയ്ക്കുമെന്ന് മമത ബാനര്‍ജി

March 10, 2018

mamataകൊൽക്കത്ത: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് തൃണമൂൽ കോണ്‍ഗ്രസിന്റെ പിന്തുണ. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വിയെ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സിപിഐഎമ്മിന്റെ തപൻകുമാർ സെന്നിന്റെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സിംഗ്‌വിയും കപിൽ സിബലും തങ്ങൾക്കു വേണ്ടി നിരവധി കേസുകൾ വാദിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ബംഗാളിൽനിന്ന് ഒഴിവുവരുന്ന അഞ്ചാമത് സീറ്റിലേക്ക് സിംഗ്‌വിയെ പിന്തുണയ്ക്കുന്നതെന്നും മമത പറഞ്ഞു.

പാർട്ടിയുടെ ഉന്നതാധികാരസമിതി യോഗത്തിനുശേഷമാണ് മമതയുടെ പ്രഖ്യാപനമുണ്ടായത്. ന്യൂഡൽഹിയിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച അഭിഷേക് സിംഗ്‌വിയുടെ ജയം ഇതോടെ ഉറപ്പായി. ഇടതുമുന്നണിയുമായി ഉഭയകക്ഷിചർച്ച നടന്നുവരുന്നതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

ബംഗാളിൽ ബിജെപിയുടെ ഭീഷണി ശക്തമാകുന്നത് കണക്കിലെടുത്താണ് തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയുടെ നീക്കമെന്നാണു സൂചന.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top