Flash News

പട്ടാപ്പകല്‍ പെണ്‍‌കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവക്കളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു

March 10, 2018

2-9ജയ്പൂര്‍: ജയ്പൂരില്‍ പെണ്‍കുട്ടിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി കൈകാര്യം ചെയ്തു. ആളൊഴിഞ്ഞ സ്ഥലത്ത് കൂടി നടക്കുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നുപേരടങ്ങിയ സംഘമാണ് പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.

ഇവരില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഒരു മാര്‍ക്കറ്റില്‍ എത്തി അവിടെ കൂടി നിന്നവരോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.ഇതിനിടെ സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു. ഒടുവില്‍ ഇയാളും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top