Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ ലാലേട്ടന്‍ എന്നു സ്നേഹത്തോടെ വിളിക്കുന്ന മോഹന്‍‌ലാലിനെ നേരിട്ടു കണ്ട ഒരമ്മയുടെ സന്തോഷം മകള്‍ പങ്കു വെയ്ക്കുന്നു

March 10, 2018

28951441_1678865418860486_6437616558876393472_nതിരുവനന്തപുരം: മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായവര്‍ വരെ മോഹന്‍ലാലിനെ ലാലേട്ടന്‍ എന്നും വിളിക്കുന്നതും അവരുടെ മനസിലെ സ്‌നേഹം കൊണ്ടാണ്. താരജാഡകളില്ലാത്ത തികഞ്ഞ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് മോഹന്‍ലാല്‍. ആ ലാലേട്ടനെ ഒരു നോക്കു കാണാന്‍ ആഗ്രഹിച്ച അമ്മയ്ക്ക് മകളൊരുക്കിയ ഒരു സര്‍പ്രൈസിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്. ആതിഥ്യമദ്യാദയിലും ലാലേട്ടന്‍ സൂപ്പറാണെന്ന് വീഡിയോ തെളിയിക്കുന്നു.

മോഹന്‍ലാലിനെ കാണാന്‍ പോകുന്നു എന്നൊരു ചെറിയ സൂചന പോലും നല്‍കാതെ ശ്രീതു തുളസി എന്ന യുവതിയാണ് അമ്മയെ മോഹന്‍ലാലിന്റെ വീട്ടിലെത്തിച്ചത്. അപ്രതീക്ഷിതമായി മോഹന്‍ലാലിനെ കണ്ട് ഞെട്ടിയ അമ്മ, സന്തോഷം കൊണ്ട് കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാന്‍ പറ്റാതെയുമായി. തന്റെ വീട്ടിലേക്ക് എത്തിയ അതിഥിയെ യാതൊരു മടിയും കൂടാതെ മോഹന്‍ലാലും ഭാര്യ സുചിത്രയും ചേര്‍ന്ന് സ്വീകരിച്ചു.

സൗമ്യനായി സംസാരിച്ച് ചിരിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പെരുമാറിയത്. ഭര്‍ത്താവിനൊപ്പം നിന്ന സുചിത്രയും ഒരു ജാടയും കൂടാതെ വളരെ സ്‌നേഹത്തോടെ പെരുമാറി. 15 മിനിറ്റ് മോഹന്‍ലാലിനെ തന്നെ നോക്കിയിരുന്ന അമ്മ അതി സന്തോഷത്തില്‍ ചിരിച്ചുകൊണ്ടിരുന്നതല്ലാതെ .. ‘ഇഷ്ടമാണ് ..ഒരുപാട് … ഞങ്ങള്‍ക്കെല്ലാവര്‍ക്കും’ എന്ന് മാത്രമാണ് പറഞ്ഞതെന്നാണ് ശ്രീതു തുളസി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ശ്രീതു തുളസിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം TV കണ്ടു കൊണ്ടിരുന്ന അമ്മ പെട്ടെന്ന് ചാടി എണീറ്റ് … ‘എനിക്കിനി ഒരൊറ്റ ആഗ്രഹം മാത്രെമേ ഉള്ളൂ ജീവിതത്തില്‍..’ എന്ന് പറഞ്ഞു തുടങ്ങി.. വര്‍ക്കിങ് ഫ്രം ഹോം ആയിരുന്ന ഞാന്‍ തലയില്‍ തുണി ഇട്ടു ഒളിച്ചിരിക്കാന്‍ റെഡി ആയി.. എനിക്ക് അറിയാം ഈ വക ഡയലോഗ് സ്ഥിരം എങ്ങോട്ടേക്കു ആണ് പോകുന്നത് എന്ന്. അപ്പോള്‍ അതാ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ

28870544_1678865528860475_1147228108844171264_n‘എനിക്ക് ആ ലാലേട്ടനെ ഒരു നോക്ക് കാണണം!’റ്റാങ് ടാഡാങ് ! ഞാന്‍ രോമാഞ്ചം കൊണ്ട് കോരി തരിച്ചു …എന്റെ അമ്മ! ഞാന്‍ വളര്‍ത്തി വലുതാക്കിയ എന്റെ സ്വന്തം അമ്മ… എന്നെക്കാള്‍ വലിയ ലാലേട്ടന്‍ ഫാന്‍ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഐ ആം പ്രൗഡ് ഓഫ് യു അമ്മാ എന്ന് പറഞ്ഞു ഞാന്‍ എന്റെ പണി തുടര്‍ന്നു!

മാസങ്ങള്‍ കഴിഞ്ഞു … chakkudu കൂട്ട് കാര്‍ ഉള്ളതിനാലും (Aarti Panikkar & Sajiv Soman ) പിന്നെ ഒരു കാര്യം വളരെ ആത്മാര്‍ത്ഥമായി നമ്മള്‍ ആഗ്രഹിച്ചാല്‍ ലഭിക്കും എന്നുള്ളതിനാലും ( remembering പാലൊ കൊയലോ അണ്ണന്‍ ) അമ്മക്ക് ഷഷ്ഠി പൂര്‍ത്തി ആകുന്ന ഈ വര്ഷം തന്നെ ആ അസുലഭ നിമിഷം ഒത്തു വന്നു. യാത്ര ചെയ്തു ലാലേട്ടനെ കാണാന്‍ വളരെ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. നമ്മുടെ ജീവിതത്തില്‍ നാളെ എന്നൊന്ന് ഉണ്ടോന്നു എങ്ങനെ അറിയാനാണ് . രണ്ടും കല്‍പ്പിച്ചു തീരുമാനിച്ചു .. ഞാന്‍ അമ്മയെ ലാലേട്ടനെ കാണിക്കും ഇത്തവണ.

28872283_1678865412193820_2025675867224539136_nഅമ്മയോട് ഒരു വാക്കു പോലും മിണ്ടീല.’ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി ഒരു ആളെ കാണാന്‍ പോകുന്നു. അമ്മയും വന്നോളൂ’. അമ്മ റെഡി ലാലേട്ടനും പറഞ്ഞു അമ്മയോട് പറയണ്ട ..സര്‍പ്രൈസ് ആവട്ടെ എന്ന്. ലാലേട്ടന് അറിയില്ലല്ലോ സര്‍പ്രൈസ് കിട്ടിയാല്‍ ഒരു മണിക്കൂര്‍ റിലേ പോയി സൈലന്റ് ആയി ഇരിക്കണേ ഐറ്റം ആണ് എന്റെ അമ്മ എന്ന്. ഒടുവില്‍ കണ്ടു…! Such an experience ! ഇത്രയും down to earth ആയ ഒരു മനുഷ്യന്‍. നമ്മള്‍ ഒക്കെ എന്ത് ഉണ്ടായിട്ടു ആണ് എന്തേലും ഒക്കെ അഹങ്കാരം കാണിക്കണെ എന്ന് തോന്നി പോയി. ഇത്രയും കഴിവുള്ള successfull ആയ ജന കോടി ആരാധകര്‍ ഉള്ള മനുഷ്യന്‍ ഇത്രയും താണു നിന്ന് സംസാരിച്ചപ്പോള്‍ എനിക്ക് automatically പാതാളത്തില്‍ നിന്നും നോക്കി നിക്കാനേ കഴിഞ്ഞുള്ളു .

ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.. ഇത് ‘ഞാന്‍’ ലാലേട്ടനെ കാണുന്ന മീറ്റിങ് അല്ല ഇത് അമ്മയുടെ ദിവസം!. അതു കൊണ്ട് ശ്രീതു എന്ന ലാലേട്ടന്‍ എല്ലാം എല്ലാമായ വ്യക്തി ഇന്ന് ബ്രേക്കില്‍ ആയിരിക്കും. ( ഞാന്‍ ഒരു വെറും ‘ഫാന്‍ ‘ അല്ല … എനിക്ക് സ്‌നേഹം ആണ് ലാലേട്ടനോട് ..കളങ്കം ഇല്ലാത്ത സ്‌നേഹം ??.എന്ന് വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ടം ) ഞാന്‍ സംയമനം പാലിച്ചു … deep breaths … not looking at him ?അങ്ങനെ എങ്ങനെയൊക്കെയോ ഞാന്‍ എന്നിലെ ലാലേട്ടന്റെ ‘സ്വന്തം ആളിനെ’ ഒതുക്കി.

28951245_1678865408860487_1789519998146838528_nഎന്നാല്‍ ലാലേട്ടന്‍ നമ്മളെ അറിയാനായി കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. ?.ചായ എടുക്കട്ടേ എന്നൊക്കെ ഒരു സാധാരണ വ്യക്തിയെ പോലെ നമ്മളോട് ചോദിച്ചപ്പോള്‍ … ലാലേട്ടനെ മറ്റുള്ളവരോട് പെരുമാറാന്‍ അറിയാവുന്ന വ്യക്തി ആക്കി വളര്‍ത്തിയ ആ കുടുംബത്തിനോട് വളരെ ബഹുമാനം തോന്നി. ലാലേട്ടനെ പോലെ തന്നെ സുചിത്ര ചേച്ചിയും ഒരു ജാടയും കൂടാതെ വീട്ടില്‍ എത്തിയ അതിഥികളോട് വളരെ സ്‌നേഹത്തോടെ പെരുമാറി. ആ 15 minutes അമ്മ ലാലേട്ടനെ നോക്കി അതി സന്തോഷത്തില്‍ ചിരിച്ചുകൊണ്ടിരുന്നതല്ലാതെ ഇത്രയും മാത്രമേ പറഞ്ഞുള്ളൂ .. ‘ഇഷ്ടമാണ് ..ഒരുപാട് … ഞങ്ങള്‍ക്കെല്ലാവര്‍ക്കും ‘

അവിടെ നിന്ന് മനസ്സും ഹൃദയവും നിറഞ്ഞു കവിഞ്ഞു ഇറങ്ങിയപ്പോള്‍ അമ്മ കുറെ നേരം ചിരിച്ചു കൊണ്ടിരുന്നു.. എന്നിട്ടു കുറെ സന്തോഷ ശബ്ദങ്ങളും …?എന്നിട്ടു എന്നെ കെട്ടി പിടിച്ചു പറഞ്ഞു ‘എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നീ മാത്രെമേ ഇത്രേയും ബുദ്ധിമുട്ടൂ മക്കളെ ‘… എന്റെ കണ്ണ് നിറഞ്ഞു വരികെ… ഒരു മറ്റേര്‍ണിറ്റി വെയര്‍ പരസ്യം ഞങ്ങള്‍ പാസ് ചെയ്തു . അപ്പോള്‍ അമ്മ ‘ഇനി എനിക്കു ജീവിതത്തില്‍ ഒരേ ഒരു ആഗ്രഹമേ ബാക്കി ഉള്ളൂ..’! ഞാന്‍ ഡ്രൈവര്‍ ചേട്ടനോട് …’വേഗം വണ്ടി വീട് ചേട്ടാാാാ ‘!

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top