Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

എന്‍‌ഡി‌എ യില്‍ നിന്ന് ഘടക കക്ഷികളുടെ കൊഴിഞ്ഞു പോക്ക്; ബിജെപി ആശയക്കുഴപ്പത്തില്‍

March 11, 2018 , Moideen Puthenchira

bdjsആലപ്പുഴ: ഘടക കക്ഷികളില്‍ ചിലര്‍ എന്‍ഡിഎ കേരള ഘടകത്തില്‍ നിന്നു പിന്‍മാറാന്‍ ഒരുങ്ങുന്നു. ഭിന്നത രൂക്ഷമായതോടെ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു നിന്നു ബിഡിജെഎസ് വിട്ടു നില്‍ക്കുകയാണ്. ഇന്നു ചെങ്ങന്നൂരില്‍ നിശ്ചയിച്ച എന്‍ഡിഎ യോഗം ആശയക്കുഴപ്പത്തെ തുടര്‍ന്നു മാറ്റിവയ്ക്കുകയും ചെയ്തു.

മുന്നണി വിടണോ എന്നു തീരുമാനിക്കുന്നതിനു ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ബുധനാഴ്ച ചേരും. മറ്റു ഘടകകക്ഷികളുമായും എന്‍ഡിഎ ആശയവിനിമയം നടത്തുന്നുണ്ട്.

ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി നടപ്പാക്കുമെന്നായിരുന്നു പ്രതീക്ഷ. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു ബിജെപി സംസ്ഥാന നേതൃത്വവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബെംഗളൂരുവില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തുകയും കര്‍ണാടകയിലെ തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കുകയും ചെയ്തു.

തുഷാറിനു രാജ്യസഭാ സീറ്റും മറ്റു പ്രതിനിധികള്‍ക്കു ബോര്‍ഡ്, കോര്‍പറേഷനുകളില്‍ പദവികളുമാണു ഘടകകക്ഷികള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചെങ്കിലും ബിഡിജെഎസിനെ തഴഞ്ഞു. ഘടകകക്ഷികളുടെ സ്ഥാനാര്‍ഥി പട്ടിക പിന്നീടു പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല.

ചെങ്ങന്നൂരില്‍ ബിഡിജെഎസിനും ഘടക കക്ഷികള്‍ക്കും സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതിനാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി സംസ്ഥാന നേതാക്കളും ശ്രമിക്കുന്നുണ്ട്. ബിഡിജെഎസ് ഭാരവാഹികളുമായി കഴി!ഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി ദേശീയ നേതാവ് ബി.എല്‍.സന്തോഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ബിഡിജെഎസ് ഇപ്പോഴും എന്‍ഡിഎയുടെ ഘടകകക്ഷിയാണെന്നും നേതൃത്വ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top