Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ കുത്തി പരിക്കേല്പിച്ച ആര്‍‌എസ്‌എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

March 11, 2018

SFIതളിപ്പറമ്പില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കിരണിന് കുത്തേറ്റ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ ജയന്‍, രാകേഷ്, അക്ഷയ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്.തൃച്ചംബരം ഉത്സവത്തിനിടെയാണ് കിരണിന് കു്ത്തേറ്റത്.

ഉത്സവം കണ്ടു മടങ്ങവേ ഞാറ്റുവയല്‍ സ്വദേശിയായ കിരണിനെ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. പരുക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമായി തുടരുകയാണ്. തൃച്ചംബരം ഡ്രീം പാലസിന് സമീപത്തു വച്ചാണ് കിരണിന് കുത്തേറ്റതെന്ന് പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 15 അംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആര്‍ എസ് എസ് കാര്യായത്തിനു മുന്നിലെ റോഡില്‍ വെച്ച് കാര്യാലത്തിനുള്ളില്‍ കേന്ദ്രീകരിച്ച പതിനഞ്ചോളം ആര്‍.എസ് എസ് പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. എസ്.എഫ്.ഐ കാഞ്ഞിരങ്ങാട് യൂണിറ്റ് ഭാരവാഹികളായ എന്‍.വി.കിരണ്‍, അശ്വന്ത്, അര്‍ജുന്‍, കിരണ്‍ എന്നിവരെ അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എസ്.എഫ്.ഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top