Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് ബലാത്സംഗ ശ്രമത്തിനിടെ; പെണ്‍‌കുട്ടിയുടെ മൊഴി ക്രൈം ബ്രാഞ്ച് തള്ളിക്കളഞ്ഞു

March 11, 2018

SWAMYബാഹ്യ പ്രേരണ കൊണ്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ രണ്ടാം മൊഴി ക്രൈം ബ്രാഞ്ച് തളളികളഞ്ഞു. സ്വാമി ഗംഗേശാനന്ദക്കെിരെ ക്രൈം ബ്രാഞ്ച് വൈകാതെ കുറ്റപത്രം സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ട് നിയമോപദേശത്തിന് നല്‍കി. വീട്ടുനുള്ളില്‍ നടന്ന ബലാല്‍സംഗം ശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. പെണ്‍കുട്ടിയുടെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

കേസന്വേഷണം തുടരുന്നതിനിടെ പെണ്‍കുട്ടി നാടകീയമായി മൊഴി മാറ്റിയിരുന്നു. സ്വാമിയുടെ സഹായി അയ്യപ്പാദസിന്റെ പ്രേരണയാല്‍ ചെയ്തതാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു മൊഴി . പക്ഷെ സംഭവത്തിനു പിന്നില്‍ ഗൂഡാലോചനക്കുള്ള വെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഒരു വനിത എഡിജിപിക്കു് പങ്കുണ്ടെന്ന ഗംശേശാനന്ദയുടെ പരാതിയും ക്രൈം ബ്രാഞ്ച് തള്ളുന്നു.

കുഴഞ്ഞുമറിഞ്ഞ കേസായതിനാല്‍ വിശദമായ നിയമോപദേശത്തിനും ശേഷമായിരിക്കും ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. അതേ സമയം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വീണ്ടും സ്വാമി ഗംഗേശാനന്ദ ശസ്ത്രികക്ക് വിധേയനായി. വിദഗ്ദ ചികിത്സ ഇപ്പോള്‍ നടന്നുവരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ജനനേന്ദ്രിയും ആദ്യം തുന്നിചേര്‍ത്തത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top