Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

കാട്ടുതീയില്‍ പെട്ടവരെ രക്ഷപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് നാട്ടുകാര്‍

March 12, 2018

theni-1തേനി: തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പിഴവ് ആരോപിച്ച് നാട്ടുകാര്‍. പരിക്കേറ്റവരെ വേഗം കൊണ്ടുവരാന്‍ സംവിധാനമൊന്നും ഒരുക്കിയില്ലെന്നാണ് പ്രധാന ആരോപണം. വെളളം പോലും കിട്ടാതെ പരിക്കേറ്റവര്‍ നരകിച്ചെന്നും നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയതെന്നും ഇവര്‍ ആരോപിക്കുന്നു.

അപകടത്തിനുകാരണം വനംവകുപ്പന്റെ വീഴ്ചയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനധികൃത ട്രെക്കിങ്ങിന് വനംവകുപ്പ് കൂട്ടുനിന്നതായി ഇവര്‍ കുറ്റപ്പെടുത്തുന്നു. ഏപ്രില്‍, മേയ് മാസം അനധികൃതമായി ഇവിടങ്ങളില്‍ തീയിടാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വനംവകുപ്പ് സജ്ജീകരണം ചെയ്തുകൊടുക്കണം. വനംവകുപ്പിന്റെ അനുമതിയോടെയും അല്ലാതെയും ഇവിടെ ട്രെക്കിങ് നടക്കുന്നുണ്ട്. പരുക്കേറ്റവരെ കൊണ്ടുവരാനുള്ള ബെഡ് ഷീറ്റ് പോലും വനംവകുപ്പ് അധികൃതരുടെ കൈവശമില്ലായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top