Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി തെരുവിലിറങ്ങി; വേറിട്ടൊരു സമരവുമായി സാവോ പോളോ നഗരത്തിലെ സൈക്കിള്‍ യാത്രക്കാര്‍

March 12, 2018

4A1407A100000578-0-image-a-5_1520769678256പ്രതിഷേധങ്ങളും സമരങ്ങളും ഇന്ന് ലോകത്തെല്ലായിടത്തും അരങ്ങേറുന്നുണ്ട്. പലതും പല രൂപത്തിലും ഭാവത്തിലുമാണെന്നു മാത്രം. അധികൃതരുടെ അനാസ്ഥമൂലം റോഡിലൂടെ സൈക്കിള്‍ സവാരി നടത്താന്‍ പോലും കഴിയാത്ത അവസ്ഥ വന്നാല്‍ എന്തു ചെയ്യും? സമരം തന്നെ. പക്ഷെ, ഉടുതുണി പോലുമില്ലാതെ സമരം ചെയ്താലോ? അധികൃതരുടെ കണ്ണു തുറന്നേ പറ്റൂ. അങ്ങനെയൊരു വ്യത്യസ്ത സമരമാണ് ബ്രസീലില്‍ നടന്നത്. തിരക്കേറിയ റോഡിലൂടെ വാഹനങ്ങളുടെ ബാഹുല്യം മൂലം സൈക്കിളില്‍ യാത്ര ചെയ്യാനാവാതെ ജനങ്ങള്‍ വലഞ്ഞു. പരാതികള്‍ കൊടുത്തിട്ടും അധികൃതര്‍ ഗൗനിച്ചില്ല. നിരവധി തവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ സാവോ പോളോ നഗരത്തിലെ സൈക്കിള്‍ യാത്രക്കാര്‍ വേറിട്ടൊരു പ്രതിഷേധത്തിനിറങ്ങി. പൂര്‍ണ നഗ്നരായി അവര്‍ സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങുകയായിരുന്നു.

മധ്യ സാവോ പോളോയിലെ പൗലിസ്റ്റ അവന്യൂവിലാണ് കഴിഞ്ഞദിവസം വിചിത്രമായ പ്രതിഷേധം അവതരിപ്പിക്കപ്പെട്ടത്. അത്യാവശ്യം ചില സ്ഥലങ്ങള്‍ പെയിന്റുകൊണ്ടും മറ്റു മറച്ചതൊഴിച്ചാല്‍, പൂര്‍ണ നഗ്നരായിരുന്നു യുവതികളടക്കമുള്ളവര്‍. സൈക്കിള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നതായിരുന്നു അവരുടെ ആവശ്യം. പ്രതിഷേധം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ അതിന് പരിഹാരം കണ്ടെത്താതെ അധികൃതര്‍ക്കും വഴിയില്ലാതായി.

ലോകത്തേറ്റവും വാഹനത്തിരക്കുള്ള നാലാമത്തെ നഗരമാണ് സാവോപോളോ. ലോസെയ്ഞ്ചല്‍സ്, മോസ്‌കോ, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. ബ്രസീലില്‍ ആയിരക്കണക്കിന് സൈക്കിള്‍ യാത്രക്കാരാണ് ഓരോവര്‍ഷവും കൊല്ലപ്പെടുന്നത്. 2010 മുതല്‍ 2015 വരെയുള്ള കണക്ക് പ്രകാരം 8496 സൈക്കിള്‍ യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. 2017ല്‍ സാവോ പോളോയില്‍ 37 പേര്‍ മരിച്ചു. തൊട്ടുതലേ വര്‍ഷത്തെക്കാള്‍ 23 ശതമാനം കൂടുതല്‍.

വേള്‍ഡ് നേക്കഡ് ബൈക്ക് റൈഡുമായി ചേര്‍ന്നാണ് പ്രതിഷേധക്കാര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. മുദ്രാവാക്യങ്ങള്‍ മുതുകത്ത് എഴുതിയായിരുന്നു പ്രതിഷേധം. നിങ്ങളുടെ തിരക്ക് ഞങ്ങളുടെ ജീവനെടുക്കുന്നുവെന്നതുള്‍പ്പെടെ അധികൃതരുടൈ കണ്ണുതുറപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഏറെയും. കാറുകളില്‍നിന്ന് പുറത്തിറങ്ങി തെരുവിലെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും നിങ്ങളുടെ അനാസ്ഥയാണ് ഈ നഗ്നതയേക്കാള്‍ വികൃതമെന്നും മുദ്രാവാക്യങ്ങളിലൂടെ അവര്‍ ശ്രദ്ധയില്‍ കൊണ്ടുവന്നു.

4A145B0D00000578-0-image-a-2_1520769634669 4A145B4D00000578-0-image-a-22_1520769762192 4A145B5500000578-0-image-a-12_1520769719357 4A161B1800000578-0-image-a-31_1520771316978 4A161EBF00000578-0-image-a-32_1520771416197 4A161EC700000578-0-image-a-29_1520771247086 4A161F6D00000578-0-image-a-30_1520771283461 4A161F4700000578-0-image-a-34_1520771459628 4A161FD000000578-0-image-a-33_1520771437695 4A1407FD00000578-0-image-a-7_1520769699024

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top