Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

2014-ലെ ഒളിമ്പിക്സ് നടക്കുമ്പോള്‍ തുര്‍ക്കിയുടെ വിമാനം വെടിവെച്ചു വീഴ്ത്താന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടുവെന്ന്

March 12, 2018

D06854C1-F98E-4D6F-B3F5-6DD13AC954E1_w1023_r1_s2014ല്‍ സോച്ചിയില്‍ ശീതകാല ഒളിമ്പിക്സ് നടക്കുമ്പോള്‍ തുര്‍ക്കി യാത്രാവിമാനം വെടിവെച്ചിടാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടതായി വെളിപ്പെടുത്തല്‍. പുടിന്‍ എന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സിനിമയിലാണ് ഇക്കാര്യം പറയുന്നത്.

സോച്ചിയില്‍ ശീതകാല ഒളിംപിക്സ് നടക്കുമ്പോള്‍ തനിക്ക് ലഭിച്ച ഭീഷണി സന്ദേശത്തെ കുറിച്ചാണ് പുടിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഉക്രൈനിലെ കര്‍കീവില്‍ നിന്ന് തുര്‍ക്കി നഗരമായ ഇസ്താംബുളിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരന്‍ ബോംബുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നായിരുന്നു സന്ദേശം. വിമാനം സോച്ചിയില്‍ ഇറക്കണമെന്നാണ് യാത്രക്കാരന്‍ ആവശ്യപ്പെടുന്നതെന്നും പുടിന് ലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

അടിയന്തര സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സുരക്ഷ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷം വിമാനം വെടിവെച്ചിടാനായിരുന്നു പുടിന്റെ നിര്‍ദേശം. എന്നാല്‍, അല്‍പ സമയത്തിനകം മദ്യപിച്ച യാത്രക്കാരനാണ് വിമാനത്തിലുണ്ടായിരുന്നതെന്നും പുടിന് നല്‍കിയ വിവരം തെറ്റാണെന്നും ബോധ്യമാവുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top