Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

കാഠ്മണ്ഡുവിലെ വിമാനാപകടത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു

March 12, 2018

KATMANDകാഠ്മണ്ഡു: കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിന് സമീപം വിമാനം തകര്‍ന്ന് വീണ് 50 പേര്‍ മരിച്ചു. വിമാനത്തിൽ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നേപ്പാൾ ടൂറിസം വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് ആചാര്യ അറിയിച്ചു.

ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇന്നു രാവിലെയാണു സംഭവം. റൺവേയിൽനിന്നു തെന്നിമാറിയ വിമാനം സമീപത്തെ ഫുട്ബോൾ മൈതാനത്തേക്കു നിരങ്ങിനീങ്ങി അവിടെവച്ച് തീപിടിക്കുകയായിരുന്നു.

ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽനിന്നെത്തിയതാണു വിമാനം എന്നാണു റിപ്പോർട്ട്. ബംഗ്ലദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യുഎസ്–ബംഗ്ല എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്നു വിമാനത്താവളത്തിന്റെ പരിസരങ്ങളിൽ തീ പടർന്നത് അണയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നു വിമാനത്താവള വക്താവ് ബീരേന്ദ്ര പ്രസാദ് ശ്രേഷ്ഠ അറിയിച്ചു. വിമാനത്താവളത്തിൽനിന്നു പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും ദൃക്സാക്ഷികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ka3 ka ka1 ka2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top