Flash News
ജി ക്യൂ മാഗസിന്‍ പുറത്തുവിട്ട ജനസ്വാധീനമുളള യുവത്വങ്ങളുടെ പട്ടികയില്‍ പാര്‍വ്വതിയും   ****    ശബരിമലയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് ഹൈക്കോടതി; നിരോധനാജ്ഞ നീട്ടുന്നത് ബോധപൂര്‍‌വ്വമെന്ന് രമേശ് ചെന്നിത്തല   ****    മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; ഡി‌വൈ‌എസ്‌പി റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍‌കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിനു മുന്‍പില്‍ അനിശ്ചിത കാല സമരത്തില്‍   ****    കടല്‍ത്തിരയില്‍ നിന്ന് മക്കളെ രക്ഷിച്ച പിതാവ് കുഴഞ്ഞു വീണു മരിച്ചു   ****    വീണ്ടുമൊരു ഫെയ്സ്ബുക്ക് പ്രണയത്തട്ടിപ്പ്; വീട്ടമ്മയില്‍ നിന്ന് നാല്പതു പവന്‍ തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു   ****   

പൊണ്ണത്തടിയന്‍ പോലീസിന്റെ തടി കുറച്ചു

March 12, 2018

police-1പൊണ്ണത്തടിയുള്ള പൊലീസ്‌കാരനെന്ന് എഴുത്തുകാരി ശോഭ ഡേ പരിഹസിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ മധ്യപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥനാണ് 65 കിലോ ഭാരം കുറച്ചിരിക്കുന്നത്. തന്റെ അമിത വണ്ണത്തെ പരിഹസിച്ച എഴുത്തുകാരിയുടെ ട്വിറ്റര്‍ പോസ്റ്റ് ആണ് തന്നെ മാറ്റത്തിന് ചിന്തിപ്പിച്ചതെന്നും അവരെ കണ്ട് നന്ദി പറയാനിരിക്കുകയാണ് താനെന്നും ദൗലത്‌റാം എന്ന മധ്യപ്രദേശിലെ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

2017 ഫെബ്രുവരിയിലാണ് അമിതവണ്ണക്കാരനായ ദൗലത്‌റാമിന്റെ ചിത്രം പോസ്റ്റ് ചെയ്ത ശേഷം മുംബൈയില്‍ ഹെവി പോലീസ് ബന്ധോവസ്ത് എന്ന അടിക്കുറിപ്പ് നല്‍കി എഴുത്തുകാരി ശോഭ ഡേ പരിഹസിച്ചത്. ഇതിനെതിരെ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നെങ്കിലും സംഭവം പൊലീസുകാരനെ വല്ലാതെ സ്വാധീനിച്ചു. 1993 ല്‍ നടത്തിയ ഒരു ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ഹോര്‍മോണ്‍ പ്രശ്‌നം സംഭവിച്ച ദൗലത്‌റാം എന്ന പൊലീസുകാരന്‍ അന്ന് 180 കിലോയായിരുന്നു. ദേശീയ മാധ്യമങ്ങളിലെല്ലാം സംഭവം തീ പോലെ പടര്‍ന്നപ്പോള്‍ പൊലീസുകാരനും നോക്കി തന്റെ തടി കുറയ്ക്കാന്‍.

ദൗലത്‌റാം മുംബൈയുള്ള ബെരിയാട്രിക്ക് സര്‍ജന്‍ ഡോ. മുഹമ്മദ് ലക്ഡാവാലയെക്കണ്ടതും അങ്ങനെയാണ്. ദയനീയസ്ഥിതി കണ്ട ഡോക്ടര്‍ സൗജന്യമായി ദൗലത്തിനെ തടികുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയോടൊപ്പം കൃത്യമായ വ്യായാമവും ഭക്ഷണരീതികളുമായതോടെ ഒരുവര്‍ഷം കൊണ്ട് 180 കിലോയില്‍ നിന്നും 115 കിലോയായി ശരീരഭാരമായി കുറഞ്ഞു. ട്വീറ്റിന്റെ പേരില്‍ ശോഭാഡെയോട് ആദ്യം വിദ്വേഷം തോന്നിയെങ്കില്‍ ഇപ്പോള്‍ താന്‍ ഏറ്റവും അധികം നന്ദി പറയുന്നത് അവരോടാണെന്നാണ് ദൗലത്ത് പറയുന്നത്്.

666737-cop970

03-1488536368-2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top