Flash News
സിസ്റ്റര്‍ അനുപമ; നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കിയ ധീര വനിത   ****    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചത് വടക്കേ ഇന്ത്യയിലെ അന്വേഷണങ്ങളില്‍   ****    റഫാല്‍ പുതിയ വഴിത്തിരിവില്‍; റിലയന്‍സിനെ പങ്കാളിയാക്കിയത് നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്   ****    അറസ്റ്റിനുശേഷം നെഞ്ചു വേദന; ഫ്രാങ്കോയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****   

പ്രിയ വാര്യര്‍ കൊണ്ടുനടക്കുന്നത് സിമ്മില്ലാത്ത ഫോണ്‍; ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം കൊടുത്തിട്ടില്ലെന്ന് പിതാവ്

March 12, 2018

Priya-Prakash-Warrier-1-696x407അഡാര്‍ ലൗവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ താരമാണെന്നുള്ളത് ശരി തന്നെ എന്നാല്‍ വീട്ടികാര്‍ ഇതുവരെ പ്രിയയ്ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ല. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല. ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്‌പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’. പ്രകാശ് പറഞ്ഞു.

അവള്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയായിരുന്നു എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവള്‍ക്ക് നല്ല താല്പര്യവുമുണ്ടായിരുന്നുവെന്നും പ്രകാശ് പറഞ്ഞു.

കണ്ണിറുക്കി തുറക്കുന്ന നിമിഷം കൊണ്ടാണ് പ്രിയക്ക് ആരാധകര്‍ വര്‍ധിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിനെ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നത് ലക്ഷോപലക്ഷം ജനങ്ങളാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top