Flash News

തോക്ക് നിയന്ത്രണം; ട്രമ്പ് പുറകോട്ടില്ലെന്ന് വൈറ്റ് ഹൗസ്

March 13, 2018 , പി.പി. ചെറിയാന്‍

sarah-huckabee-sandersവാഷിംഗ്ടണ്‍: ഫ്‌ളോറിഡ സ്‌ക്കൂളിലെ വെടിവെപ്പില്‍ 17 പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നും, തോക്ക് നിയന്ത്രണം എങ്ങനെ നടപ്പാക്കണമെന്നും ഇരുപാര്‍ട്ടികളിലെയും ജനപ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും പ്രസിഡന്റ് ട്രമ്പ് പുറകോട്ടു പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാര്‍ച്ച് 12 തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നാഷണല്‍ റൈഫിള്‍ അസ്സോസിയേഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ട്രമ്പ് തോക്ക് നിയന്ത്രണ നിര്‍ദ്ദേശങ്ങളില്‍ നിന്നും പുറകോട്ടു പോയി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് വ്യക്തമാക്കി.

മാരക പ്രഹരശേഷിയുള്ള തോക്കുകള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുക, യൂണിവേഴ്‌സല്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് നിര്‍ബന്ധമാക്കുക, സുരക്ഷാ ഭീഷിണി ഉണ്ടെന്ന് അറിവു ലഭിച്ചാല്‍ അവരില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഫെബ്രുവരി 28ന് ട്രമ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്നത്.

‘ഫെഡറല്‍ ലൊ’ ഉണ്ടാക്കണമെങ്കില്‍ പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ പോരാ എന്നും, അതിന് എല്ലാ ഭാഗത്തുനിന്നും പിന്തുണ ആവശ്യമാണെന്നും സാറാ പറഞ്ഞു.

അമേരിക്കയിലെ എഴുപതുശതമാനം പേരും തോക്കു വാങ്ങുന്നവരുടെ പ്രായ പരിധി ഉയര്‍ത്തുമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് ഇന്ന് പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ഇരു പാര്‍ട്ടികളിലേയും കോണ്‍ഗ്രസ് അംഗങ്ങളുമായി ട്രമ്പ് ചര്‍ച്ച നടത്തിവരികയാണെന്നും സാറാ സാന്റേഴ്‌സ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top