Flash News

പി.സി. അലക്‌സാണ്ടര്‍ നിര്യാതനായി

March 15, 2018 , ഷാജി രാമപുരം

Untitledഡാലസ്: ചെങ്ങന്നൂര്‍ പടവുപുരക്കല്‍ റിട്ട: ഇന്ത്യന്‍ ആര്‍മി സുബേദാര്‍ പി.സി. അലക്‌സാണ്ടര്‍(96) നിര്യാതനായി. തുമ്പമണ്‍ വടക്കേടത്ത് മാമ്പിലാലില്‍ സാറാമ്മയാണ് ഭാര്യ. വൈസ് മെന്‍സ് ക്ലബ് ഡിസ്ട്രിക് സെക്രട്ടറി, മാര്‍ത്തോമ്മ സണ്‍ഡേ സ്‌ക്കൂള്‍ സമാജം കമ്മറ്റി മെംബര്‍, നിരവധി ക്രിസ്തീയ ഗാനങ്ങള്‍, കുടുംബ പ്രാര്‍ത്ഥന പുസ്തകങ്ങള്‍ എന്നിവയുടെ രചയിതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ഇലക്ഷന്‍ കമ്മീഷ്ണറും, ഡാലസിലെ ചെങ്ങന്നൂര്‍ അസോസിയേഷന്‍ പ്രസിഡന്റും ആയ ചെറിയാന്‍ അലക്‌സാണ്ടര്‍, മുന്‍ ഡബ്ല്യൂ.എം.സി. ഗ്ലോബല്‍ എത്തിക്‌സ് കമ്മറ്റി ചെയര്‍മാന്‍ വര്‍ഗീസ് അലക്‌സാണ്ടര്‍(ഡാലസ്), ഡോ.തോമസ് അലക്‌സാണ്ടര്‍(അയര്‍ലന്‍ഡ്) എന്നിവര്‍ മക്കളും, ലൈല, സൂസന്‍, ഡോ.സാലി എന്നിവര്‍ മരുമക്കളും ആണ്.

മാര്‍ച്ച് 17 ശനിയാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ചെങ്ങന്നൂര്‍ തിട്ടമേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരില്‍ സംസ്‌കാരം നടത്തുന്നതാണ്.

പരേതന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളീ ഗ്ലോബല്‍ കൗണ്‍സില്‍, ഡാലസിലെ ചെങ്ങന്നൂര്‍ അസോസിയേഷന്‍, ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് കൗണ്‍സില്‍ എന്നീ സംഘടനകള്‍ അനുശോചനം അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top