Flash News

സ്വര്‍ണ്ണക്കട്ടികളും രത്നക്കല്ലുകളും റണ്‍‌വേയില്‍ വാരി വിതറി റഷ്യന്‍ വിമാനം

March 16, 2018

skynews-gold-yakutsk-airport_4256258സ്വര്‍ണ്ണക്കട്ടികളും രത്നക്കല്ലുകളും വാരിവിതറി വിമാനം പറന്നുയര്‍ന്നത് അധികൃതരെ അങ്കലാപ്പിലാക്കി. ആരും സ്വപ്‌നത്തില്‍ കണ്ട ദൃശ്യങ്ങളല്ല ഇത്. റഷ്യയിലാണ് സംഭവം നടന്നത്. റഷ്യയിലെ യാകുട്‌സ്‌കിലാണ് വിമാനത്തില്‍ നിന്നും സ്വര്‍ണ്ണവും രത്‌നങ്ങളും പറക്കലിനിടെ താഴെ റണ്‍വെയില്‍ പതിച്ചത്. വിമാനം പറന്നുയര്‍ന്നയുടനെ ആകാശത്ത് നിന്ന് മഴ പെയ്യുന്ന പോലെയാണ് സ്വര്‍ണ്ണവും രത്‌നങ്ങളും താഴേക്ക് പതിച്ചത്. 9300 കിലോഗ്രാം ഭാരവുമായാണ് യാകുട്‌സ്‌കിലെ വിമാനത്താവളത്തില്‍ നിന്നും മാര്‍ച്ച് 15ന് റഷ്യന്‍ കാര്‍ഗോ വിമാനം പറന്നുയര്‍ന്നത്. റഷ്യയിലെ കുപോള്‍ സ്വര്‍ണ്ണഖനിയിലെ ഇരുന്നൂറോളം സ്വര്‍ണ്ണ കട്ടകളാണ് വിമാനത്തിലുണ്ടായിരുന്നത്. അതിനൊപ്പം വെള്ളിയുടെ കട്ടകളും രത്‌നങ്ങളും വിമാനത്തിലുണ്ടായിരുന്നു.

അമിതഭാരം മൂലം വിമാനത്തിന്റെ വാതില്‍ തുറന്നതോടെ റണ്‍വേയില്‍ തന്നെ സ്വര്‍ണ്ണകട്ടകള്‍ വീണു തുടങ്ങി. 26 കിലോമീറ്ററോളം പറന്ന ശേഷമാണ് പിഴവ് തിരിച്ചറിഞ്ഞതോടെ വിമാനം മറ്റൊരു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. അപ്പോഴേക്കും വിമാനത്തിലെ അമൂല്യ വസ്തുക്കളില്‍ ഭൂരിഭാഗവും നഷ്ടപ്പെട്ടിരുന്നു. വിമാനം സഞ്ചരിച്ച പാതയില്‍ സ്വര്‍ണ്ണവും രത്‌നങ്ങളും ചിതറിവീണു.

സംഭവം അറിഞ്ഞെത്തിയ പൊലീസ് ഉടന്‍ തന്നെ യാകുട്‌സ്‌ക് വിമാനത്താവളത്തിന്റെ റണ്‍വേ സീല്‍ ചെയ്തു. വിമാനം സഞ്ചരിച്ച പ്രദേശങ്ങളില്‍ തിരച്ചിലും ഊര്‍ജ്ജിതമാക്കി. 172 സ്വര്‍ണ്ണകട്ടകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. 2390 കോടി രൂപയോളം വിലമതിക്കുന്ന ചരക്കുമായിട്ടായിരുന്നു നിംബസ് എയര്‍ലൈന്‍സിന്റെ ആന്റോനോവ് എഎന്‍ 12 വിമാനം പറന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top