Flash News
വീട്ടമ്മയെ പീഡിപ്പിച്ച വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളി; രണ്ട് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് സുപ്രിം കോടതിയില്‍ വാദം കേള്‍ക്കും   ****    താന്‍ പീഡനത്തിനിരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങാന്‍ കര്‍ദ്ദിനാള്‍; പോലീസ് ചോദിച്ചാല്‍ ‘എനിക്കൊന്നും അറിയില്ല’ എന്നു പറയുമെന്നും കര്‍ദ്ദിനാള്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്   ****    ‘വിശ്വാസം, അതല്ലേ എല്ലാം’ പരസ്യം കല്യാണ്‍ ജ്വല്ലേഴ്സിന് വിനയായി; ബാങ്ക് ജീവനക്കാരെ അപമാനിക്കുന്ന പരസ്യം പിന്‍‌വലിച്ച് മാപ്പ് പറയണമെന്ന് ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ   ****    നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി; പെരുമ്പാവൂരില്‍ കാറപകടത്തില്‍ മരിച്ച അഞ്ചു യുവാക്കള്‍ ബന്ധുക്കളും സുഹൃത്തുക്കളും   ****    വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ് (ഡബ്ല്യൂ സി സി) അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് താര സംഘടന അമ്മ   ****   

റഷ്യയുമായി നല്ല അയല്‍ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് നാറ്റൊ

March 17, 2018

natoരഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും മകളെയും രാസായുധ പ്രയോഗത്തിലൂടെ വധിക്കാന്‍ പ്രയോഗിച്ചതുമായി ബന്ധപ്പെട്ട് ബ്രിട്ടന്റെ നിലപാടിനെ പിന്തുണക്കുമ്പോഴും റഷ്യയുമായി ശീതയുദ്ധ കാലത്തേക്ക് തിരിച്ചുപോവാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍സ് സ്റ്റോള്‍ട്ടന്‍ ബെര്‍ഗ്.

പുതിയൊരു ശീതയുദ്ധമോ ആയുധ മത്സരമോ ആവശ്യമില്ലെന്നും , റഷ്യ അയല്‍ക്കാരാണെന്നും അതിനാല്‍ തന്നെ നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബെര്‍ഗ് പറഞ്ഞു.

മാറിയ സുരക്ഷ സാഹചര്യങ്ങളനുസരിച്ച്‌ കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും സമീപ വര്‍ഷങ്ങളിലായി റഷ്യക്കുമേല്‍ സാമ്പത്തിക വിലക്കുകള്‍ ചെലുത്തുകയും ചെയ്തിരുന്നു. അതേസമയം, റഷ്യയെ ഒറ്റപ്പെടുത്തല്‍ പരിഹാര മാര്‍ഗമല്ലെന്ന കാര്യവും അദ്ദേഹം പറയുന്നു.

തങ്ങള്‍ ഒരു ഏറ്റുമുട്ടലിനല്ല, സഹകരണത്തിനാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ മനസ്സിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മുന്‍ റഷ്യന്‍ ചാരനായ സെര്‍ജി സ്ക്രിപാലിനെയും മകളെയും സാലിസ്ബെറിയിവെച്ച്‌ വധിക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് നാറ്റോ ബ്രിട്ടനെ പിന്തുണച്ചിരുന്നു.

മോസ്കോയില്‍ നിന്ന് തിരിക്കുന്നതിനു മുമ്പ് സ്ക്രിപാലിന്റെ മകളുടെ ബാഗില്‍ നെര്‍വ് ഏജന്റ് എന്ന മാരക വിഷം വെച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷവസ്തു തുണിയിലോ സൗന്ദര്യവര്‍ധക വസ്തുക്കളിലോ സമ്മാനപ്പൊതിയിലോ നിറച്ച്‌ നല്‍കിയതാകാമെന്ന ഊഹത്തിലാണ് ബ്രിട്ടീഷ് അന്വേഷണോദ്യോഗസ്ഥര്‍. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇത്തരത്തിലൊരു ആയുധത്തിന്റെ ഉപയോഗം ആദ്യമാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top