Flash News

മദ്യനയത്തിനെതിരെ താമരശ്ശേരി ബിഷപ്പ്

March 17, 2018

injananielസര്‍ക്കാരിന്റെ പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ ജനമനസ് പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ്. മദ്യനയത്തെക്കുറിച്ച് എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞതിനോട് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥത കാണിക്കണം. പുതിയ മദ്യ നയത്തില്‍ ഹിത പരിശോധന നടത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ്. ഏപ്രില്‍ രണ്ടിന് മദ്യ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇഞ്ചനാനിയേല്‍ ഒരു ചാനലിനോട് പറഞ്ഞു.

അതേസമയം താമരശ്ശേരി ബിഷപ്പിന്റെ വെല്ലുവിളി സ്വീകരിക്കുന്നെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. മദ്യപിച്ചവര്‍ പള്ളിയില്‍ കയറാന്‍ പാടില്ലെന്ന് പറയാന്‍ സഭയ്ക്ക് ധൈര്യം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതേ സമയം സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കൂവെന്നും പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top