Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

മാണി വീണ്ടും മലക്കം മറിയാനൊരുങ്ങുന്നു; ഇത്തവണ ബിജെപിയിലേക്ക്

March 18, 2018

km-maniപാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ ചരടുവലികളുമായി ബിജെപി അണിയറനീക്കം ആരംഭിച്ചു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. നാളെ കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് സന്ദര്‍ശനം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടാണ് യോഗത്തിലെ പ്രധാന അജന്‍ഡ. പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കെ എം മാണിയുടെ പാലായിലെ വസതിയില്‍ എത്തിയായിരുന്നു ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച.

രാവിലെ പതിനൊന്നുമണിയോടെയാണ് കൃഷ്ണദാസ് പാലായില്‍ എത്തിയത്. ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി എന്‍ ഹരി ഉള്‍പ്പെടെയുള്ളവര്‍ കൃഷ്ണദാസിന് ഒപ്പമുണ്ടായിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അണികളോട് മനഃസാക്ഷി വോട്ട് ചെയ്യാനാകും കേരളാ കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുകയെന്നും സൂചനകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൂടിക്കാഴ്ചയെ സൗഹൃദസന്ദര്‍ശനമെന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top