Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

ജയരാജനെതിരെ വധഭീഷണി; സിപി‌എമ്മും പോലീസും തട്ടിക്കൂട്ടിയ തിരക്കഥയാണെന്ന് മുരളീധരന്‍

March 18, 2018

rss-jayarajan-830x412സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന കണ്ടെത്തൽ പൊലീസും സിപിഎമ്മും ചേർന്നുണ്ടാക്കിയ തിരക്കഥയാണെന്നു ബിജെപി. പി.ജയരാജനെ മഹത്വവത്ക്കരിക്കാനും കലാപമുണ്ടാക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു കഥ അവർ മെനഞ്ഞത്. ഷുഹൈബ് വധക്കേസിൽ തകർന്ന പ്രതിഛായ തിരിച്ചുപിടിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷയെന്നും ബിജെപി ആരോപിച്ചു.

പി. ജയരാജന് വധഭീഷണിയുണ്ടെന്നതു നാടകം മാത്രമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരനും പറഞ്ഞു‍. കെ.എം.മാണിയുമായി ബിജെപി നടത്തിയ ചര്‍ച്ചയെക്കുറിച്ചു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിശദീകരിക്കും. ചെങ്ങന്നൂരില്‍ കള്ളന്റേയും കൊള്ളക്കാരന്റേയും വരെ വോട്ടുകള്‍ സ്വീകരിക്കുമെന്നും വി. മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനോടു പ്രതികരിക്കാൻ പി.ജയരാജന്‍ തയാറായില്ല‍. സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ ജയരാജനോട് മാധ്യമങ്ങള്‍ പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ചു ചോദിച്ചെങ്കിലും അദേഹം ഒന്നും പറഞ്ഞില്ല.

ആർഎസ്എസ്–ബിജെപി നേതൃത്വത്തിന്റെ അറിവോടെ ജയരാജനെ വധിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നായിരുന്നു പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്. വാളാങ്കിച്ചാൽ മോഹനൻ വധക്കേസ് പ്രതി പ്രനൂപാണ് ക്വട്ടേഷൻ എടുത്തിരിക്കുന്നത്. കതിരൂർ മനോജ്, ധർമടത്തെ രമിത്ത് വധസക്കേസുകളിലെ പ്രതികാര നടപടിയായാണ് ക്വട്ടേഷനെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശമയച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top