Flash News

നീയാരാടാ എന്നോട് ടോള്‍ ചോദിക്കാന്‍?; ബിജെപി എം‌എല്‍‌എ ടോള്‍ ബൂത്ത് ജീവനക്കാരനെ മര്‍ദ്ദിച്ചു

March 18, 2018

jeetmal-khant_650x400_81521302034ടോള്‍ ചോദിച്ചതിനെ തുടര്‍ന്ന് കുപിതനായ ബിജെപി എംഎല്‍എയും സംഘവും ടോള്‍ ബൂത്ത് ജീവനക്കാരെ ആക്രമിച്ചു. രാജസ്ഥാനിലെ ഗാര്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ജീത്മല്‍ കാന്തും സംഘവുമാണ് ബധാലിയയിലെ ടോള്‍ പ്ലാസ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. എംഎല്‍എയുടെ അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. എംഎല്‍എ ടോള്‍ ബൂത്ത് ജീവനക്കാരന്റെ തലമുടി പിടിച്ച് വലിക്കുന്നതും മുഖത്തടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഇതാദ്യമായല്ല ബിജെപി നേതാക്കള്‍ ടോള്‍ ബൂത്ത് ജീവനക്കാരെ ആക്രമിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്പും ബിജെപിക്കാര്‍ ടോള്‍ ബൂത്ത് ജീവനക്കാരെ കൈകാര്യം ചെയ്ത സംഭവങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മര്‍ദ്ദനമേറ്റ ജീവനക്കാരന്റെ പരാതി ലഭിക്കാത്തതിനാലാണ് പരാതി എടുക്കാത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ എംഎല്‍എയും തയ്യാറായിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top