Flash News

പ്രവാസിയുടെ മകന്റെ ചികിത്സയ്ക്ക് ലാല്‍ കെയേഴ്സിന്റെ സഹായം കൈമാറി

March 18, 2018 , ജഗത് കെ

Lal-cares-bahrain-charity-shahanബഹ്‌റൈന്‍: ജന്മനാല്‍ ഹൃദയ സംബന്ധമായ അസുഖവും മറ്റനവധി രോഗങ്ങളും ബാധിച്ച കാസര്‍ഗോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പറപ്പ നിവാസി മുഹമ്മദ്‌ റിയാസിന്‍റെ മകന്‍ ഷഹാന്‍ അബ്ദുള്ള എന്ന എട്ടു വയസ്സുകാരന്‍റെ തുടര്‍ചികിത്സയ്ക്കായി ബഹ്‌റൈന്‍ ലാല്‍ കെയേഴ്സിന്റെ കൈത്താങ്ങ്.

ലാല്‍ കെയേഴ്സ് ബഹ്‌റൈന്‍ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച ചികിത്സാ ധനസഹായം ഷഹാന്‍ അബ്ദുള്ളയുടെ പിതാവ് ബഹ്‌റൈന്‍ പ്രവാസിയായ മുഹമ്മദ്‌ റിയാസിന് ലാല്‍ കെയെഴ്സ് എക്സിക്യുട്ടിവ് അംഗം ജസ്റ്റിന്‍ ഡേവിസ് കൈമാറി. മറ്റു ഭാരവാഹികളായ ജഗത് കൃഷ്ണകുമാര്‍, എഫ് എം ഫൈസല്‍, ഷൈജു കാമ്പറത്, സുബിന്‍ സുരേന്ദ്രന്‍, ടിറ്റോ ഡേവിസ്, അനു കമല്‍, അജി ചാക്കോ, രതീഷ്‌, പ്രശാന്ത്‌, തോമസ്‌ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ എട്ടു വര്‍ഷമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോള്‍ സാമ്പത്തിക പരിമിതികള്‍ കാരണം തുടര്‍ ചികിത്സ നടത്താനാകാത്ത വിധം കിടപ്പിലാണ്‌. ശ്വാസകോശത്തിലേക്കുള്ള ഒരു വാല്‍വ്‌ ചുരുങ്ങിപ്പോയതു കാരണം സ്വന്തമായി ശ്വസിക്കാന്‍ പോലുമാവാതെ, വാടകക്കെടുക്കുന്ന ഓക്സിജന്‍ സിലിണ്ടറിനെ ആശ്രയിച്ചു കഴിയുകയാണ് ഷഹാന്‍ അബ്ദുള്ള. ബലൂണ്‍ സര്‍ജറിയും ഹൃദയ സംബന്ധമായ മറ്റൊരു സര്‍ജറിയും ഘട്ടം ഘട്ടമായി ചെയ്താല്‍ കുട്ടി സാധാരണ ജീവിത്തിലേക്ക് തീര്‍ച്ചയായും തിരിച്ചെത്തും എന്ന ഡോക്ടര്‍മാര്‍ കൊടുത്ത ഉറപ്പിന്റെ പ്രത്യാശയിലാണ് പാവം കുടുംബം.

ബഹ്‌റൈനിലെ അദ്‌ലിയയില്‍ ഒരു ശീഷ കടയില്‍ ജോലിക്കാരനായ മുഹമ്മദ്‌ റിയാസിന്‍റെ വരുമാനം വായ്പയെടുത്ത തുകയുടെ പലിശ പോലും അടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. സ്വന്തം കുരുന്നിന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ വായ്പ എടുത്തതിന്‍റെ പേരില്‍ ആകെയുള്ള കിടപ്പാടവും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്‌. ജപ്തി നോട്ടീസ് വന്ന വീടും ശ്വാസോച്ഛാസത്തിന് പോലും ശക്തിയില്ലാത്ത ഹൃദ്രോഗിയായ ഒരു കുരുന്നും വിദ്യാര്‍ത്ഥികളായ ഒരു മകനും, ഒരു മകളുമായി ജീവിത പാന്ഥാവില്‍ മകനെ ചികിത്സിക്കാനും കുടുംബത്തിന്‍റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആരോട് സഹായം അഭ്യര്‍ത്ഥിക്കണമെന്നറിയാതെ വഴി മുട്ടി നില്‍ക്കുന്ന ഒരു പാവം പ്രവാസി ഇവിടുത്തെ നല്ലവരായ എല്ലാ മനുഷൃരുടേയും, സംഘടനകളുടേയും കനിവ് തേടുന്നു. നേരിട്ട് അന്വേഷിച്ചാല്‍ ഈ കുടുംബത്തിന്‍റെ ജീവിത സാഹചരൃങ്ങളുടെ പരിതാപകരമായ അവസ്‌ഥ മനസിലാകും.

ഈ കുരുന്നിന്‍റെ ജീവന്‍ നിലനിര്‍ത്താനും ഒരു കുടുംബത്തെ ദുരിതക്കയത്തില്‍ നിന്നും രക്ഷിക്കാനും സഹായമെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി കുട്ടിയുടെ മാതാവിന്റെ പേരിലുള്ള കേരള ഗ്രാമീണ്‍ ബാങ്ക്‌, പാറപ്പ ബ്രാഞ്ചിലെ അക്കൗണ്ട് വിശദാംശങ്ങള്‍ ചേര്‍ക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പിതാവ് മുഹമ്മദ്‌ റിയാസിനെയോ (+973-36236237) മാതാവ് റുഖിയയെയോ (+91-9605983415) ബന്ധപ്പെടാവുന്നതാണ്.

Master Shahan R. A
S/o Rukhiya
A/C 40438100013002
IFSC- KLGB 0040438..
Branch parappa 38.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top