Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

മാണിയെ തള്ളാനും കൊള്ളാനും വയ്യാതെ ബിജെപി; മാണി കൊള്ളക്കാരനല്ലെന്ന് പി.എസ്. ശ്രീധരന്‍ പിള്ള

March 19, 2018

7_48കെ.എം. മാണി കൊള്ളക്കാരനെന്ന അഭിപ്രായമില്ലെന്ന് ബിജെപി നേതാവ് പി.എസ്. ശ്രീധരന്‍ പിള്ള. രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ രംഗത്തെത്തി. കെ.എം. മാണിക്ക് എന്‍ഡിഎയില്‍ വരണമെങ്കില്‍ നിലപാട് മാറ്റേണ്ടിവരുമെന്നും അദ്ദേഹം ഇന്ന് കൊച്ചിയില്‍ പ്രതികരിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൂടിയായ പി. എസ്. ശ്രീധരന്‍പിളള കെ. എം. മാണിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കള്ളന്‍മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നാണ് ഇന്നലെ ഇതിനോട് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗവും പുതുതായി രാജ്യസഭാംഗവുമായി തെരഞ്ഞടുക്കപ്പെട്ട വി.മുരളീധരന്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പില്‍ ആരുടെതായാലും വോട്ട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാണി അഴിമതിക്കാരനാണോയെന്ന് ബി.ജെ.പി സംസ്ഥാന പ്രസഡിന്റ് പറയുമെന്നും മുളീധരന്‍ വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top