Flash News

സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ഉത്തരവ് റവന്യൂ മന്ത്രി സ്റ്റേ ചെയ്തു

March 19, 2018

divya_1വര്‍ക്കലയില്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷ്ണറോട് റവന്യൂ മന്ത്രി ആവശ്യപ്പെട്ടു. വി. ജോയി എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ പരാതിയിലാണ് ഉത്തരവ്.

വര്‍ക്കല വല്ലിക്കടവില്‍ ഒരു കോടി വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സബ്കലക്ടര്‍ സ്വകാര്യവ്യക്തിക്കു വിട്ടുക്കൊടുത്തതാണ് വിവാദമായത്. സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വെച്ചിരുന്ന ഈ 27 സെന്റ് ഭൂമി ജൂലൈയില്‍ റവന്യൂവകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഭൂമി കൈവശം വെച്ചിരുന്നയാള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് പരാതിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ്കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതേതുടര്‍ന്നാണ് സ്വകാര്യവ്യക്തിക്കു ഭൂമി വിട്ടുക്കൊടുത്ത് സബ്കലക്ടര്‍ ഉത്തരവിറക്കിയത്.

തഹസില്‍ദാറുടെ നടപടി റദ്ദാക്കുന്ന സബ്കളക്ടറുടെ ഉത്തരവില്‍ ഇതെ കുറിച്ച് വ്യക്തമായൊന്നും പറഞ്ഞിരുന്നില്ല. തീരുമാനമെടുക്കും മുന്‍പ് തഹസില്‍ദാറെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

അതേ സമയം കയ്യേറ്റമെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ താലൂക്ക് ഓഫീസിന് കഴിഞ്ഞില്ലെന്നും ലഭ്യമായ രേഖകളെല്ലാം പരിശോധിച്ച് തന്നെയാണ് ഉത്തരവിറക്കിയതെന്നുമാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിശദീകരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top