Flash News

ടി.ആര്‍. ചന്ദ്രദത്ത് അന്തരിച്ചു

March 20, 2018

chandradattതൃശൂര്‍: കോസ്റ്റ്‌ഫോര്‍ഡ് ഡയറക്ടര്‍ ടി.ആര്‍.ചന്ദ്രദത്ത് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. കാന്‍സറടക്കമുള്ള രോഗങ്ങള്‍ ബാധിച്ചിരുന്ന ചന്ദ്രദത്ത്, എല്ലാ അവശതകളെയും വെല്ലുവിളിച്ചാണു ജീവിച്ചിരുന്നത്. രാവിലെ ഏഴ് മുതല്‍ 12 വരെ തളിക്കുളത്തും ശേഷം നാല് വരെ കോസ്റ്റ്‌ഫോഡിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

തൃശൂര്‍ ജില്ലയിലെ തളിക്കുളം സ്വദേശിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന തണ്ടയാന്‍ വീട്ടില്‍ ടി.കെ.രാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ് ടി.ആര്‍.ചന്ദ്രദത്ത്. 1964ലെ പിളര്‍പ്പിനു മുന്‍പുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുണ്ടായിരുന്ന ചന്ദ്രദത്ത്, പിതാവ് പാര്‍ട്ടിവിട്ടിട്ടും സിപിഐഎമ്മിനൊപ്പം ഉറച്ചുനിന്നു. തൃപ്രയാര്‍ ശ്രീരാമ പോളിടെക്‌നിക്കില്‍നിന്ന് എന്‍ജിനീയറിങ് ഡിപ്ലോമയും അലഹബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ടെക്‌നോളജി ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ നിന്നു റൂറല്‍ എന്‍ജിനീയറിങ്ങില്‍ പോസ്റ്റ് ഡിപ്ലോമയും പൂര്‍ത്തിയാക്കി.

താല്‍ക്കാലിക ജോലിക്കൊപ്പം പാര്‍ട്ടിപ്രവര്‍ത്തനവും തുടര്‍ന്ന ചന്ദ്രദത്ത് 1972ല്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍ അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി. അതോടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നു മാറിനിന്നു. 1969 മുതല്‍ 1972 വരെ സിപിഎം തളിക്കുളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പത്മാവതിക്കും പോളിടെക്‌നിക് അധ്യാപികയായി ജോലി ലഭിച്ചു. 1998ല്‍ ശ്രീരാമ ഗവ. പോളിടെക്‌നിക്കില്‍ നിന്നു വിരമിച്ചു. ഹിരണ്‍ ദത്ത്, നിരണ്‍ ദത്ത് എന്നിവരാണു മക്കള്‍. ഇരുവരും വിദേശത്താണ്.

1985ല്‍ സി.അച്യുതമേനോന്‍ മുന്‍കയ്യെടുത്ത് സ്ഥാപിച്ച കോസ്റ്റ്‌ഫോര്‍ഡിന്റെ (സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ്) ഡയറക്ടര്‍ സ്ഥാനത്തു തുടക്കംമുതല്‍ ചന്ദ്രദത്താണ്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയായിരുന്നു കോസ്റ്റ്‌ഫോര്‍ഡിനായുള്ള പ്രവര്‍ത്തനം. അയ്യന്തോളില്‍ പ്രത്യാശ ട്രസ്റ്റ് എന്ന പേരില്‍ വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പകല്‍വീടിന്റെ അമരക്കാരനും ചന്ദ്രദത്തായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top